ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ റിവിഷന്‍ ഹര്‍ജി പരിഗണിക്കവെ വിജിലന്‍സിനും സര്‍ക്കാരിനും ഹൈക്കേടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധിയില്‍ അപാകതയില്ല. വിധി വിജിലന്‍സിനെ തകര്‍ക്കുന്നതാണെന്ന് തോന്നുന്നില്ല. അന്വേഷണ ഉദ്ദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോവുകയായിരുന്നു വേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് തിരുത്തി എഴുതി വിജിലന്‍സ് ഡയറക്ടര്‍ അധികാരപരിധി ലംഘിച്ചുവെന്നും കോടതി വിമര്‍ശിച്ചു.
കേസ് ഇനി നീട്ടികൊണ്ട് പോകാനാവില്ല. അന്തിമ വാദവും വിധിയും തിങ്കളാഴ്ച്ച നടക്കുമെന്നും ജസ്റ്റിസ് കമാല്‍പാഷ വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ അധികാരപരിധി ലംഘിച്ചു. അന്വേഷണ ഉദ്ദോഗസ്ഥന്റെ റിപ്പോര്‍ട്ട് മാറ്റി എഴുതി. ഇത് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണ്. വിജിലന്‍സ,് സര്‍ക്കാര്‍ അഭിഭാഷകന്റെ നിയമോപദേശം തേടണമായിരുന്നു.

ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ എന്തിന് വിജിലന്‍സിന് വേണ്ടി ഹാജരായി എന്നും ഉത്തരവില്‍ വിജിലന്‍സിനെതിരെ ഒന്നും ഇല്ലല്ലോ എന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നതെന്നും കോടതി ചോദിച്ചു.
ബാര്‍ ഉടമകള്‍ പണം ശേഖരിച്ചത് കേസ് നടത്താനാണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും മാണിയുടെ വീട്ടിലേക്ക് എന്തിന് പണം കൊണ്ടു പോയി എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ പരാമര്‍ശത്തെതുടര്‍ന്ന് കേരള കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്നു. കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ യോഗം.












Click it and Unblock the Notifications