കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നതാര്? പിയു ചിത്രയുടെ പരാതിയിൽ കോടതി ചോദിച്ചു!!

ചാമ്പ്യൻ ഷിപ്പിന് പോകുന്ന കായിക താരങ്ങളുടെ യാത്ര ചെലവ് വഹിക്കുന്നത് ആരെന്ന് ചോദിച്ച ഹൈക്കോടതി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു വ്യക്തമാക്കണമെന്നും പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്രത്തോടാണ് വിശദീകരണം തേടിയിരിക്കുന്നത്. അത്ലറ്റിക് ഫെഡറേഷന്റെ അധികാരം സംബന്ധിച്ചാണ് ഹൈക്കോടതി ചോദിച്ചത്. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കാനാണ് കോടതിയുടെ നിർദേശം.

ലാലിന്റെ ധാർഷ്ഠ്യം ഫ്യൂഡൽ സ്വഭാവം!! നടിക്ക് നീതി നേടാൻ സഹപ്രവർത്തകർ!!ലാലിന്റെ ധാർഷ്ഠ്യം ഫ്യൂഡൽ സ്വഭാവം!! നടിക്ക് നീതി നേടാൻ സഹപ്രവർത്തകർ!!

ചാമ്പ്യൻ ഷിപ്പിന് പോകുന്ന കായിക താരങ്ങളുടെ യാത്ര ചെലവ് വഹിക്കുന്നത് ആരെന്ന് ചോദിച്ച ഹൈക്കോടതി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു വ്യക്തമാക്കണമെന്നും പറഞ്ഞു. ലോകചാമ്പ്യൻ ഷിപ്പിൽ നിന്ന് തഴഞ്ഞതിനെതിരെ ചിത്ര നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ വാദം വെള്ളിയാഴ്ചയും തുടരും.

pu chithra

അടുത്ത മാസം ലണ്ടനിലാണ് ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പ്. യോഗ്യത നേടാനാകാത്തത് കൊണ്ടാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് അത്ലറ്റിക് ഫെഡറേഷന്റ വിശദീകരണം. ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലെ സ്വർണ മെഡൽ യോഗ്യതയായി പരിഗണിക്കാനാവില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. ചിത്രയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.

English summary
highcourt asks clarification to centre regarding chitra s eviction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X