കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം, കർശന നടപടിയെന്ന് കോടതി

Google Oneindia Malayalam News

Recommended Video

cmsvideo
പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം | Oneindia Malayalam

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കണമെന്ന് ഹൈക്കോടതി നിർ‌ദ്ദേശിച്ചു. ജീർണിക്കുന്ന വസ്തുക്കൾ മാത്രമെ പ്രചാരണത്തിനായി ഉപയോഗിക്കാവു എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് ഫ്ലക്സുകൾക്ക് നിരോധനം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശം ഉണ്ടായിരുന്നു. ആയിരത്തിൽ അധികം ഫ്ലക്സുകളാണ് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും സ്ഥാപിക്കുന്നത്.

plastiv

പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

പരിസ്ഥിതിക്ക് ഗുരുതര ദോഷമുണ്ടാക്കുന്ന ഫ്ലക്സ് ബോർഡുകൾ ഒരിക്കലും നശിക്കാതെ കിടക്കുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാർ, തിരഞ്ഞടുപ്പ് കമ്മീഷൻ, മലീനികരണ നിയന്ത്രണ ബോർഡ്, കേന്ദ്ര സർക്കാർ എന്നിവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതിറംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി

English summary
highcourt banned use of plastic flux boards for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X