കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി | News Of The Day | Oneindia Malayalam

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹെെക്കോകോടതി റദ്ദാക്കി. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്‌തെന്ന പരാതിയിലാണ് കോടതിയുടെ നടപടി. എതിര്‍സ്ഥാനാര്‍ത്ഥി എംഎ റാസാഖിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയില്‍ വീഡിയോ ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

വീഡിയോ പ്രദര്‍ശിപ്പിച്ചതിലൂടെ കാരാട്ട് റസാഖ് അഴിമതി നടത്തിയതായി കണ്ടെത്തി. കൊടുവള്ളി മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാരാണ് പരാതിക്കാര്‍. അതേസമയം ലീഗ് സ്ഥാനാര്‍ത്ഥി എഎ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വിശദാംശങ്ങള്‍ ഇങ്ങനെ..

2005 ല്‍

2005 ല്‍

2005 ല്‍ വാര്‍ഡ് മെമ്പറായിരിക്കുമ്പോള്‍ എം.എ റസാഖിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 20000 രൂപ തട്ടിയെടുത്തെന്ന കേസായിരുന്നു എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ ഉണ്ടായിരുന്നത്. 2006 ല്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കുകയും എം.എ റസാഖ് നിരപരാധിയാണെന്ന് തെളിയുകയും ചെയ്തിരുന്നു.

വീഡിയോ പ്രചരണം

വീഡിയോ പ്രചരണം

എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പ് സമയത്ത് ഈ കേസ് ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരികയും പണം തട്ടിയെടുത്തെന്ന രീതിയിലുള്ള 50 മിനുട്ട് നീട്ടുനില്‍ക്കുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

പരാതി

പരാതി

ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായുള്ള പ്രചരണത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് കാരാട്ട് റസാഖിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിഡിയോ നിര്‍മാണത്തിന്റെ ചിലവ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രചരണം

പ്രചരണം

കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത പ്രചരണ ജീപ്പിലാണ് ഇതിനായി പ്രചരണം നടത്തിയത്.

കോടതിയില്‍ ഹാജരാക്കി

കോടതിയില്‍ ഹാജരാക്കി

പ്രചരണത്തിന്റെ ദൃശ്യങ്ങളോടൊപ്പം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായ എംകെ സുരേഷ് ഇതേ കാര്യം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുന്ന വീഡിയോയും പരാതിക്കാര്‍ ഹര്‍ജിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് അഴിമതി നടത്തിയതായി കോടതി നീരീക്ഷിച്ചു. അതേസമയം മണ്ഡലത്തിലെ വിജയിയായി ലീഗ് സ്ഥാനാര്‍ത്ഥി എംഎ റസാഖ് മാസ്റ്ററുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സ്‌റ്റേ അനുവദിച്ചു

സ്‌റ്റേ അനുവദിച്ചു

അതേസമയം, തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതിന് പിന്നാലെ വിധിക്ക് കോടതി സ്‌റ്റേ അനുവദിച്ചു. ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും കരാട്ട് റസാഖിന് വോട്ട് ചെയ്യാനാകില്ല.

30 ദിവസം

30 ദിവസം

കൂടാതെ ശമ്പളമോ ആനുകൂല്യങ്ങളോ വാങ്ങാനും സാധിക്കില്ല. സുപ്രീംകോടതിയല്‍ അപ്പീല്‍ നല്‍കാന്‍ വിധി സറ്റേ ചെയ്യണമെന്ന് കരാട്ട് റസാഖ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌റ്റേ അനുവദിച്ചത്. 30 ദിവസത്തേക്കാണ് സ്‌റ്റേ.

കേസ് നടക്കട്ടെ

കേസ് നടക്കട്ടെ

2016 ജൂണില്‍ ഹൈക്കോടതിയില്‍ ഈ കേസിനെതിരെ കാരാട്ട് റസാഖ് തടസ്സവാദ ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളിയിരുന്നു. പിന്നീട് കാരാട്ട് റസാഖ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് നടക്കട്ടെ എന്ന് നിര്‍ദേശിച്ചു സുപ്രീംകോടതിയും ഹര്‍ജി തള്ളുകയായിരുന്നു.

ഇടതുസ്വതന്ത്രനായി വിജയം

ഇടതുസ്വതന്ത്രനായി വിജയം

അയോഗ്യത വന്നാല്‍ മണ്ഡലത്തിനു പ്രാധാന്യം നഷ്ടപ്പെടുമെന്ന വാദമാണ് കാരാട്ട് റസാഖ് ഉയര്‍ത്തിയിരുന്നത്. യുഡിഎഫിനും ലീഗിനും വ്യക്തമായ അടിത്തറയുള്ള കൊടുവള്ളി മണ്ഡലത്തില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിന്റെ വിജയം വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

English summary
hycourt cancelled karat razak election win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X