കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് തോല്‍വി സമ്മതിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.. എല്ലാം കോടതിയിൽ പറഞ്ഞുതീർത്തു!

Google Oneindia Malayalam News

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് പിൻവലിച്ചാൽ കോടതി ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിൻവലിച്ചതോടെയാണ് കേസ് നടപടികൾ അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര്‍ താഴെ??

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കെയാണ് എതിർസ്ഥാനാർത്ഥിയായിരുന്ന അബ്ദുൾ റസാഖിന്റെ അഭിഭാഷകൻ സുരേന്ദ്രനിൽ നിന്നും കോടതി ചെലവ് ആവശ്യപ്പെട്ടത്. എന്നാൽ കേസ് പിൻവലിക്കുന്നെങ്കിൽ കോടതി ചെലവ് ചുമത്തണമെന്ന വാദം എതിർകക്ഷി ഉന്നയിച്ചാൽ കേസുമായി മുന്നോട്ട് പോകാൻ തയാറാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ കോടതി ചെലവ് വേണമെന്ന വാദം എതിർകക്ഷി പിൻവലിച്ചതോടെയാണ് കേസ് നടപടികൾ അവസാനിപ്പിക്കുന്നതായി കോടതി വ്യക്തമാക്കിയത്.

surendran

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ വെറും 89 വോട്ടുകൾക്കാണ് യുഡിഎഫിൻറെ പിബി അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും വിദേശത്തുള്ളവരുടെ പേരിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നും ആരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
'ഉള്ളി, ഉള്ളി'യെന്ന വിളിയാണ് ഏറ്റവും വേദനിപ്പിക്കുന്നത്, കെ.സുരേന്ദ്രന്‍‌

കേസിലെ എല്ലാ സാക്ഷികളെയും വിസ്തരിച്ച് ആരോപണം തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ നിന്നും പിന്മാറാൻ സുരേന്ദ്രൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അതേ സമയം കേസിൻറെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങൾ കാക്കനാട്ട് നിന്നും മഞ്ചേശ്വരത്തേയ്ക്ക് തിരികെ കൊണ്ടുപോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണം.

English summary
High court closed Manjeswaram election case filed by K Surendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X