കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; കലക്ടർക്ക് വിമർശനം, പിഴവ് സമ്മതിച്ച് അനുപമ!

  • By Desk
Google Oneindia Malayalam News

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. തോമസ്ചാണ്ടിക്കതിരായ നോട്ടീസിൽ പിഴവ് പറ്റിയതിനായി കലക്ടർ രൂക്ഷ വിമർസനം ഏൽക്കേണ്ടി വന്നത്. ജില്ലാ കലക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി തുടര്‍ച്ചയായി രണ്ട് നോട്ടീസുകള്‍ തെറ്റി നല്‍കിയെന്നും ഓര്‍മ്മിപ്പിച്ചു. ഇത് കലക്ടറുകെ കാര്യപ്രാപ്തിയില്ലായ്മയാണ് കാണിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം സംഭവത്തിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ച് ജില്ലാ കലക്ടര്‍ ടിവി അനുപമ രംഗത്ത് വന്നു. ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് കോടതി വിമര്‍ശിച്ചത്. വിഷയത്തില്‍ തന്റെ ഓഫീസിന് വീഴ്ച്ച പറ്റിയുണ്ട്. സര്‍വേ നമ്പറിലെ മാറ്റം ഔദ്യേഗിക പിഴവാണ്. കോടതി അനുവദിച്ചാല്‍ തിരുത്തുമെന്നും അനുപമ വ്യക്തമാക്കി.

ഭൂമിയുടെ സർവ്വേ നമ്പർ

ഭൂമിയുടെ സർവ്വേ നമ്പർ

തോമസ് ചാണ്ടിയുടെ ഭൂമിയുടെ സർവ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. ഈ നോട്ടീസിലാണ് പിഴവ് സംഭവിച്ചത്. ഇതിന് പിന്നാലെയാണ് വിമർശനം ഉണ്ടായത്.

ആധികാരിക രേഖകൾ ലഭ്യമല്ല

ആധികാരിക രേഖകൾ ലഭ്യമല്ല

നിലം നികത്തിയെന്ന് കണ്ടെത്തിയതിന്റെ ആധികാരിക രേഖകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫും ആണ് കോടതിയില്‍ ഹരജി നല്‍കിയത്. കലക്ടറുടെ ഈ നോട്ടീസ് നേരത്തെ ഹരജി പരിഗണിക്കവെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

വിശദീകരണം

വിശദീകരണം

തുടര്‍ന്ന് മുന്‍ ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ടിവി അനുപമയും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്നായിരുന്നു ഹൈകോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

കായൽ കയ്യേറ്റം

കായൽ കയ്യേറ്റം

ചാണ്ടി നെൽവയൽ-തണ്ണീർത്തട നിയമം ലംഘിച്ചെന്നും ഇതിനെതിരെ കേസെടുക്കാനാവുമെന്നും ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുൻ മന്ത്രിയായ തോമസ് ചാണ്ടി ചെയ്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??

പോലീസ് സ്റ്റേഷൻ ഇനി പെൺകരുത്തിൽ; ഭരണം വനിത പോലീസിന്, പെൺപട നിയന്ത്രിക്കും!!പോലീസ് സ്റ്റേഷൻ ഇനി പെൺകരുത്തിൽ; ഭരണം വനിത പോലീസിന്, പെൺപട നിയന്ത്രിക്കും!!

English summary
High Court criticise collector TV Anupama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X