ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? സര്‍ക്കാരിന്റെ കളി നടക്കില്ലെന്ന് ഹൈക്കോടതി
Recommended Video

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശി ബിന്ദുവും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. ഇരുവര്‍ക്കും എന്തെങ്കിലും അജണ്ടയുണ്ടായിരുന്നോ എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ഇരുവരും വിശ്വാസികളാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ശബരിമല വിശ്വാസികളുടെ ഇടമാണ്. പോലീസിനും സര്‍ക്കാരിനും മറ്റു സംഘടനകള്‍ക്കും പ്രകടനംനടത്താനുള്ള സ്ഥലമല്ല അതെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
സ്പെഷ്യല്‍ കമ്മീഷണര്‍ തിങ്കളാഴ്ച യുവതീ പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളാണോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ശബരിമലയിലെത്തിയത്. പുലര്‍ച്ചെ ദര്‍ശനത്തിന് ഇരുവരെയും എത്തിച്ച പോലീസ് നടപടി ഏറെ വിവാദമായിരുന്നു.
ഇരുവരും വിശ്വാസികളാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എജി നേരിട്ടെത്തിയാണ് കോടതിയില്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ കോടതി തൃപ്തി പ്രകടിപ്പിച്ചില്ല. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തെ പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ അയച്ചതടക്കമുള്ള വിഷയങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications