കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയം...സര്‍ക്കാരും മാനേജ്‌മെന്റും കുറ്റക്കാര്‍!! രൂക്ഷവിമര്‍ശനവുമായി കോടതി

കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റി

  • By Sooraj
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വളരെ ലളിതമായി പരിക്കാവുന്ന വിഷയമായിരുന്നു സ്വാശ്രയ പ്രവേശനമെന്നും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വാശ്രയ പ്രവേശനം ഇപ്പോള്‍ കുഴഞ്ഞു മറിഞ്ഞിരിക്കാന്‍ കാരണം സര്‍ക്കാരിന്റെ ഈ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.

1

കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ അവസ്ഥയും ആരും പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അവരുടെ ഭാവി പരിഗണിക്കാതെയാണ് ഫീസിന്റെ കാര്യത്തില്‍ മാത്രമുള്ള പ്രശ്‌നങ്ങളെതുടര്‍ന്നു പ്രവേശനം നീണ്ടു പോവുന്നതെന്നും കോടതി വിലയിരുത്തി.

2

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നാളെയാണ് സ്വാശ്രയ വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കുകയെന്ന് കോടതി അറിയിച്ചു. നാളെ ഇതു സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

English summary
High court criticize govt and management in self finanacing issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X