മദ്യപാനം, ഹൈക്കോടതി പൃഥ്വിരാജിനെ വെറുതെ വിട്ടു
തിരുവനന്തപുരം: പ്രശസ്ത താരം പൃഥ്വിരാജിനെതിരെയുണ്ടായ കേസ് ഹൈക്കോടതി റദ്ദാക്കി. 'സെവന്‍ത് ഡേ' എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് പൃഥ്വിരാജിന് പണി കിട്ടിയിരുന്നത്. ചിത്രത്തിലെ മദ്യപാന രംഗവുമായി ബന്ധപ്പെട്ടാണ് കേസ് നിലനിന്നിരുന്നത്. സിനിമയില്‍ മദ്യപിക്കുകയും, പുകവലിക്കുകയും ചെയ്യുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍, സെവന്‍ത് ഡേയില്‍ ഇത്തരം രംഗങ്ങളില്‍ നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു ആരോപണം. തിരുവനന്തപുരം ശ്രീവിശാഖ് തിയറ്ററില്‍ ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പുമില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു പരാതി. സംഭവം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

പൃഥ്വിരാജിനെ വെറുവിട്ടു
സെവന്‍ത് ഡേ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെയുണ്ടായ കേസ് ഹൈക്കോടതി റദ്ദാക്കി.

പൃഥ്വിയെ പ്രതിചേര്‍ക്കാനാവില്ല
സിനിമയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാനുള്ള ഉത്തരവാദിത്വം നിര്‍മാതാവിനും വിതരണക്കാരനുമാണുള്ളത്. അതില്‍ അഭിനയിക്കുന്ന താരങ്ങളെ ഇത്തരം കേസില്‍ പ്രതിചേര്‍ക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
സിനിമയില്‍ മദ്യപിക്കുകയും, പുകവലിക്കുകയും ചെയ്യുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, സെവന്‍ത് ഡേ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തരം മുന്നറിയിപ്പുകളൊന്നും എഴുതിക്കാണിച്ചില്ലെന്നാണ് ആരോപണം.

പൃഥ്വി നാലാം പ്രതി
പൃഥ്വിരാജിനെയും പ്രതി ചേര്‍ത്താണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്. പൃഥ്വി കേസിലെ നാലാം പ്രതിയാണ്.

പൃഥ്വിയുടെ ആവശ്യം
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വി കോടതിയെ സമീപിച്ചിരുന്നു. പൃഥ്വി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബി കമാല്‍പാഷ കേസ് റദ്ദാക്കുകയായിരുന്നു. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്ന പോലെ നിയമലംഘനത്തില്‍ നടന് ബാധ്യതയുണ്ടെന്നു പറയുകയാണെങ്കില്‍ ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വരും. അത് ഒരിക്കലും സാധ്യമല്ലെന്ന് കോടതി പറയുകയായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications