കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരൂജാസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; പരീക്ഷയെഴുതാന്‍ അനുമതി

  • By Anupama
Google Oneindia Malayalam News

കൊച്ചി: തോപ്പുംപടി അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഉപാധികളോടെ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ട സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്‌കൂളിന് അംഗീകാരം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്.

നാളെ മുതല്‍ ഇനിയുള്ള മൂന്ന് പരീക്ഷകള്‍ എഴുതാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്നും ഏത് സ്‌ക്കൂളാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതേണ്ടതെന്ന് സിബിഎസ്ഇ തീരുമാനിക്കുമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌ക്കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. സംഭവത്തില്‍ മാനേജ്‌മെന്റ് കുറ്റസമ്മതം നടത്തിയിരുന്നു. സ്‌കൂളിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ഉടമകളിലൊരാളായ മാഗി അരൂജയുടെ പ്രതികരണം.

സാധാരണഗതിയില്‍ സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രജിസ്‌ട്രേഷന് അപേക്ഷിച്ച് പരീക്ഷയെഴുതിക്കാറാണ് പതിവ്. അരൂജാസ് സ്‌ക്കൂള്‍ ഇത്തവണയും അപേക്ഷ നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്താന്‍ അനുമതി ലഭിച്ചിരുന്നില്ല.

kerala high court

തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും കേസ് വാദം കേള്‍ക്കുന്നത് 26 ലേക്ക് മാറ്റി വെച്ചതാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത്.

ഒന്‍പതാം ക്ലാസ് മുതല്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേവിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ സാധിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെ പേര് പരീക്ഷക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഹാള്‍ടിക്കറ്റ് ലഭിക്കാത്ത വിവരം സ്‌ക്കൂള്‍ അധികൃതര്‍ തന്നെ വിദ്യാര്‍ത്ഥികളെ അറിയിച്ചതോടെയാണ് സംഭവം പുറത്താവുന്നത്.

വിഷയത്തില്‍ സിബിഎസ്ഇക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിബിഎസ്ഇ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസ്ഥ ഉണ്ടാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

English summary
HighCourt Give Permission to kochi Arooja School Students to Write Tenth CBSE Exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X