കൊച്ചിയിൽ യുവതിക്ക് നേരെ ക്രൂര ആക്രമണം, കേസെടുക്കാതെ പോലീസ് : ഒടുവിൽ ഹൈക്കോടതി ഇടപെട്ടു
കൊച്ചി: കൊച്ചിയിൽ യുവതി ക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഹൈക്കോടതി ഇടപെടുന്നു. യുവതിയെ ചികിത്സ ആശുപത്രിയിൽ നിന്ന് രേഖകൾ കോടതി വിളിച്ചു വരുത്തി. യുവതിയെ ക്രൂരമായി ആക്രമിച്ച് ആശുപത്രിയിലാക്കിയ ശേഷംഅവിടെ നിന്ന് തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് കോടതി ഇടപെടൽ. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെയാണ് ഗുരുതര മുറിവുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 28നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരട് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുത്തിരുന്നില്ല.

ഹൈക്കോടതി ഇടപെടൽ
സംഭവത്തെ കുറിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടത്. ഇതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്.

രേഖകൾ ആവശ്യപ്പെട്ടു
യുവതിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഹൈക്കോടതി രേഖകള്‍ വിളഇച്ചു വരുത്തി. പോലീസ് നടപടി സ്വീകരിച്ചില്ലെന്ന യുവതയുടെ ഭര്‍ത്താവിന്‍റെ പരാതിയും കോടതി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുന്നതിനെ കുറിച്ചല്ല, എങ്ങനെ കേസെടുക്കാതിരിക്കാമെന്നാണ് പോലീസ് ആലോചിക്കുന്നതെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആരോപണം.

ക്രൂര മർദനം
ക്രൂരമർദനത്തിനു ശേഷമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച തരത്തിൽ ആഴത്തിലുളള മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ രഹസ്യ ഭാഗങ്ങളിൽ പല്ലു കൊണ്ട തരത്തിൽ മുറിവുകളും ഉണ്ടായിരുന്നു.

മദ്യം നൽകി
യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകിയതായും സൂചനകളുണ്ടായിരുന്നു. അമിത അളവിൽ മദ്യം ഉള്ളിൽ ചെന്നിരുന്നതായാണ് സൂചന. കവിളിന്റെ ഇരുവശങ്ങളിലും പാടുകളുണ്ടായിരുന്നു.

പോലീസില്‍ അറിയിച്ചത്
യുവതിയുടെ ശരീരത്തിലെ മുറിവുകളിൽ സംശയം തോന്നിയ ആശുപത്രിക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. യുവതിയെ ആശുപത്രിയിലാക്കിയവർ പിന്നീട് ഇവിടെ നിന്ന് കടന്നു കളഞ്ഞു. മരട് പോലീസെതതി യുവതിയുടെ മൊഴി എടുത്തിരുന്നു.

പരാതി ഇല്ലെന്ന്
അതേസമയം സംഭവത്തിൽ തനിക്ക് പരാതി ഇല്ലെന്നും കേസ് കൊടുക്കേണ്ടെന്നുമാണ് യുവതി ഭർത്താവിനോട് പറഞ്ഞത്. ഇത് ഭീഷണിയെ തുടർന്നാണെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പോലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടില്ലെന്ന് യുവതയുടെ ഭർത്താവ് പറഞ്ഞു.

പിന്നിൽ
ഭർത്താവുമായി അകന്ന് കഴിയുകയാണ് യുവതി. ഇവർക്കൊപ്പം ഇപ്പോൾ താമസിക്കുന്ന യുവാവാണ് ഇവരെ ആക്രമിച്ചതെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. യുവതിയുമായി നേരത്തെ അടുപ്പമുണ്ടായരുന്ന പോലീസ് ഉദ്യോഗസ്ഥൻ കേസ് ഇല്ലാതാക്കാന്‍ ഇടപെടുന്നുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications