Get Updates
Get notified of breaking news, exclusive insights, and must-see stories!

മോന്‍സനെ സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസുടുത്തില്ല; പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ വിഷയത്തില്‍ പൊലീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം രണ്ട് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ അടുത്ത് പോയിട്ടുണ്ടെന്നും മോന്‍സന്റെ കയ്യിലുള്ളത് പുരാവസ്തു അല്ലെന്ന കാര്യം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. പൊലീസിന് ഇയാളെ സംശയമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. ഡിജിപി, എഡിജിപി എന്നിവര്‍ അയച്ച കത്തുകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, മോന്‍സന്‍ പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വിശദീകരണം. കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും.

12

മോന്‍സന്റ കേസില്‍ നിയമ ലംഘനം നടന്നു എന്ന് മനസിലായില്ലെയെന്നും. അത് രജിസ്റ്റര്‍ ചെയ്ത വസ്തുക്കള്‍ ആണോ എന്ന് അവര്‍ അന്വേഷിച്ചോയെന്നും കോടതി ചോദിച്ചു. 2019 മെയ് 22 ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി കത്ത് അയച്ചെന്ന് പറയുന്നുണ്ടെങ്കിലും പക്ഷേ അതില്‍ 8 മാസം എടുത്തു ഒരു റിപ്പോര്‍ട്ട് വരാനെന്നും പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് മേല്‍ പറഞ്ഞ നിയമപ്രകാരം കേസ് എടുത്തില്ല എന്നും കോടതി ചോദിച്ചു. കൂടാതെ കേസില്‍ ഡിജിപി കത്തയച്ച് എട്ട് മാസം കഴിഞ്ഞാണ് റിപ്പോര്‍ട്ട് വന്നതെന്നും കോടതി വിമര്‍ശിച്ചു. ഡിജിപിയുടെ സത്യവാങ്മൂലം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു. മോണ്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെ കുറിച്ചല്ല അറിയേണ്ടതെന്നും പുരാവസ്തു സാധനങ്ങള്‍ എന്ന് പറഞ്ഞു ആരെ ഒക്കെ പറ്റിച്ചിട്ടുണ്ട് എന്നാണ് അറിയേണ്ടതെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഉള്ള ആരെയെല്ലാമാണ് പറ്റിച്ചതെന്ന് കോടതി ചോദിച്ചു. കേസിന്റെ സത്യം പുറത്ത് വരണമെന്നും കോടതി പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയുള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഡിജിപി മോന്‍സണ്‍ മാവുങ്കലിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ എടുത്ത ഫോട്ടോ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം സന്ദര്‍ശിച്ചതെന്ന് ബെഹ്‌റ മൊഴി നല്‍കിയിരുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് എന്ത്‌കൊണ്ട് നേരത്തെ കേസെടുത്തില്ലെന്ന് ഹൈക്കോടതി ചോദിക്കാനിടയായത്. മോന്‍സന്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പൊലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന രേഖകളുള്‍പ്പെടെ പുറത്ത് വന്നിരുന്നു.

മോന്‍സന്റെ മ്യൂസിയത്തിലും ബെഹ്‌റ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് എഡിജിപി എസ് ശ്രീജിത് ബെഹ്‌റയുടെ മൊഴിയെടുത്തത്. എന്നാല്‍ മ്യൂസിയം സന്ദര്‍ശിച്ചത് സമൂഹമാധ്യമളിലൂടെ അറിഞ്ഞാണെന്നും ആരും ക്ഷണിച്ചിട്ടല്ല പോയതെന്നുമാണ് ബെഹ്‌റ പറഞ്ഞത്. മോന്‍സനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഐജി ജി ലക്ഷ്മണ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പുകാരന്റെ വീടിന് പോലീസ് എങ്ങനെ സുരക്ഷ നല്‍കിയെന്ന് മുമ്പ് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രം തട്ടിപ്പാണെന്നും ഡ്രൈവറായ താന്‍ അടക്കമാണ് ചികിത്സ നടത്തിയതെന്നും ജീവനക്കാരനായ ജെയ്‌സണ്‍ണും വെളിപ്പെടുത്തിയിരുന്നു. പുരാവ്‌സ്തപക്കളുടെ ശേഖരമുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സെപ്തംബര്‍ 26നാണ് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലാകുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനമടക്കം തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞാണ് പുരാവസ്തുക്കള്‍ മോന്‍സണ്‍ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇതെല്ലാം ചേര്‍ത്തലയിലെ ആശാരി നിര്‍മിച്ചതാണെന്നാണ് പിന്നീട് കണ്ടെത്തിയിരുന്നത്. സമൂഹത്തില്‍ ഉന്നതരുമായി മോന്‍സണ് അടുത്ത ബന്ധമാണുള്ളതെന്നും അന്വേഷണത്തിലൂടെ പിന്നീട് തെളിഞ്ഞിരുന്നു.

പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+