ശൈലജയ്ക്ക് ആശ്വാസം, ഹൈക്കോടതി പരാമര്‍ശം നീക്കി, എംഎല്‍എമാര്‍ സത്യാഗ്രഹം പൂട്ടിക്കെട്ടി
മന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
തിരുവനന്തപുരം: കെകെ ശൈലജയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടരുന്നതിനിടയിലാണ് ആശ്വാസമായി കോടതി നടപടി എത്തിയത്. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇത് ആയുധമാക്കി പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മാര്‍ നടത്തി വരുന്ന സമരവും അവസാനിപ്പിച്ചു.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഹൈക്കോടതി പരാമര്‍ശം മന്ത്രി അലങ്കാരമായി കാണുകയാണെന്നും കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

മന്ത്രിക്കെതിരെയുള്ള പരാമര്‍ശം നീക്കി
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെകെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കി. മന്ത്രിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശങ്ങള്‍ നീക്കിയത്.

അധികാരദുര്‍വിനിയോഗം നടത്തിയെന്ന്
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അധികാര ദുര്‍വിനിയോഗവും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതിയെ സമീപിച്ചു
മന്ത്രിക്കെതിരെ നടത്തിയ രൂക്ഷ പരമാര്‍ശംനീക്കാന്‍ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. പ്രതിപക്ഷം ഇത് ആയുധമാക്കി മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു. എംഎല്‍എ മാര്‍ സത്യാഗ്രഹം നടത്തിയിരുന്നു.

ആശ്വാസമായി കോടതി നടപടി
ബാലാവകാശ നിയമനത്തില്‍ ഹൈക്കോടതി പരാമര്‍ശം നടത്തിയതിന് മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യാത്തതിനാല്‍ രാജി വെക്കില്ലെന്ന് മന്ത്രിയും അറിയിച്ചിരുന്നു.

സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാലു ദിവസമായി പ്രതിപക്ഷ എംഎല്‍എ മാര്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശം ഹൈക്കോടതി നീക്കിയതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications