• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൃഥ്വിയുടെ 'കടുവ'യുമായുള്ള പോരാട്ടത്തിൽ സുരേഷ് ഗോപിയുടെ 'കുറുവാച്ചൻ' തോറ്റു; കോടതി വിലക്ക്

കൊച്ചി; 'കടുവാക്കുന്നേൽ കുറുവാച്ചൻ' എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ വലിയൊരു താരയുദ്ധത്തിനായിരുന്നു കളമൊരുങ്ങിയത്. നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസും സംവിധാനം ചെയ്യുന്ന ചിത്രവുമായിരുന്നു പ്രഖ്യാപിച്ചത്.

എന്നാൽ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.

ഏഴ് വർഷങ്ങൾക്ക് ശേഷം

ഏഴ് വർഷങ്ങൾക്ക് ശേഷം

ഏഴ് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരുന്ന ചിത്രമാണ് കടുവ. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയായിരുന്നു പ്രക്ഷേകർ സിനിമയെ ഉറ്റുനോക്കിയത്. ജിനു എബ്രഹമാണ് ചിത്രത്തിന്റെ തിരക്കഥ.മാസ്റ്റേഴസ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കടുവ.

 പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ

പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ

കടുവാക്കുന്നേൽ അവറാച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തേയാണ് ചിത്രത്തിൽ പൃഥ്വി അഭിനയിക്കുന്നത്. മാജിക്ക് ഫ്രയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.കഴിഞ്ഞ വർഷം പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെപ്രഖ്യാപനം നടത്തിയത്.

സുരേഷ് ഗോപി ചിത്രം

സുരേഷ് ഗോപി ചിത്രം

ജുലൈയിൽ ഷൂട്ടിങ്ങ് നടക്കാനിരുന്നതായിരുന്നു. കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ചിത്രം മാറ്റിവെയ്കക്ുകയായിരുന്നു.

ഇതിനിടയിലാണ് കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി സുരേഷ് ഗോപിയെ നായകനാക്കി പുതിയ ചിത്രം ജിനു ഏബ്രഹാമിന്‍റെ സംവിധാന സഹായി ആയിരുന്ന മാത്യു തോമസ് പ്രഖ്യാപിച്ചത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവാച്ചൻ കഥാപാത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത്. ടോമിച്ചൻ മുളകുപാടമായിരുന്നു സിനിമയുടെ നിർമ്മാതാവ്. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിരുന്നു.

കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

ഇതിന് പി്നനാലെയാണ് തന്റെ ചിത്രത്തിന് സുരേഷ് ഗോപി ചിത്രവുമായി സാമ്യം ഉണ്ടെന്ന് ജിനുവിന് തോന്നിയത്. പിന്നാലെ തനിക്ക് പകർപ്പാവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു.

തിരിച്ചടി

തിരിച്ചടി

കേസ് പരിഗണിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതിസുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേചെയ്യ്തു. കഥാപാത്രത്തിൻറെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പാവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പങ്കുവെച്ച് സുരേഷ് ഗോപി

പങ്കുവെച്ച് സുരേഷ് ഗോപി

എങ്കിലും സിനിമയുമായി മുന്നോട്ട് പോകുംഎന്ന സൂചമകളായിരുന്നു അണിയറ പ്രവർത്തകർ നൽകിയത്. തലക്കെട്ട് പ്രഖ്യാപിക്കാതെ സിനിമയുടെ മറ്റൊരു ചിത്രവും ഇതിനിടയിൽ സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. ഇതിനിടയിൽ

ജില്ലാ കോടതി വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതയെ സമീപിച്ചു.

6 മാസത്തിന് ശേഷം

6 മാസത്തിന് ശേഷം

കേസ് പരിഗണിച്ച ഹൈക്കോടതി ഇരു കൂട്ടരുടേയും വാദത്തിന് ശേഷം ജില്ലാ കോടതിയുടെ വിധി പൂർണമായും ശരിയാണെന്ന് അംഗീകരിച്ചു. എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പറഞ്ഞു. ഇതോടെ 6 മാസം നീണ്ട തർക്കത്തിനാണ് പരിഹാരമായിരിക്കുന്നത്.

ഇതാണോ സ്വപ്ന സുരേഷ് പറഞ്ഞ ആനക്കാര്യം, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണെന്ന് ജലീൽ

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലം

cmsvideo
  പൃഥ്വിയുമായി സമ്പര്‍ക്കം, സുരാജ് നിരീക്ഷണത്തില്‍ | Oneindia Malayalam

  English summary
  highcourt stays suresh gopi's movie kaduvakkunnel kuruvachan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X