ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലക്ഷ്യം; ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിംഗ് 30ന് വടകരയില്‍
വടകര : വിദ്യാഭാസ രംഗത്ത്ന് വില സംഭാവന ചെയ്ത വടകരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡ്യുക്കേഷണല്‍ ട്രസ്റ്റും കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്ന വിദ്യാഭ്യാസ കൗണ്‍സിലിംഗ് 30ന് വടകര ടൗണ്‍ഹാളില്‍ വച്ച് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭാസ രംഗത്ത് മികച്ച അവസരങ്ങൾ കണ്ടെത്താൻ ഇത് വളരെ പ്രയോജനം പദ്ധതി വലിയ പ്രതീക്ഷയാണ് നൽകുന്നത് .
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കൗണ്‍സിലിംഗിന്റെ രജിസ്‌ട്രേഷന്‍ കാലത്ത് 9 മണിക്ക് ആരംഭിക്കും. വിദ്യാഭ്യാസ കൗണ്‍സിലിംഗ് രംഗത്ത് പ്രഗത്ഭനായ ഡോ.എസ് രാജു കൃഷ്ണനാണ് ക്ലാസ് നയിക്കുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഉപരി പഠനത്തിന് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്താനും ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7025663904 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ സീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.കെഎസ് സുഭാഷ്, കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.സിഎസ് രാജേന്ദ്രന്‍, പിആര്‍ഒ പിപി രാജന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications