പ്ലസ് വണ്‍ പ്രവേശനം; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി, സിബിഎസ്‌സി ഫലം വന്നാലും കാത്തിരക്കണം!
കൊച്ചി: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരെയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. സിബിഎസ്‌സി ഫലം പുറത്തു വന്നതിനുശേഷം മൂന്ന് ദിവസം കൂടി പ്രവേശനത്തിന് അവസരം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നത് മേയ് 22ന് അവസാനിപ്പിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുമെന്നും അതിനാല്‍ പ്രവേശനതിയതി നീട്ടണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് പ്രവേശനത്തിനുളള സമയപരിധി ജൂണ്‍ അഞ്ചുവരെ നീ്ട്ടി ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.ഇതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുളള അവസരം നല്‍കണമെന്നും കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications