കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം: ഒരുക്കങ്ങൾ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമാകും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി എന്നീ പൊതുപരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. കേരളത്തിനകത്തും പുറത്തുമാകെ 2,005 പരീക്ഷാ കേന്ദ്രങ്ങൾ നിലവിൽ ഉണ്ട്. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ.

അതേസമയം, ആകെ 4,33,325 വിദ്യാർഥികളാണ് ഹയർസെക്കഡറി വിഭാഗത്തിൽ മാത്രം പരീക്ഷ എഴുതുന്നത്. മെയ് 3 മുതൽ ഹയർസെക്കഡറി വിഭാഗത്തിൽ പ്രാക്റ്റികൾ പരീക്ഷകൾ ആരംഭിക്കും.

sslc

പൊതു പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ എല്ലാ ഒരുക്കങ്ങളും പരീക്ഷ കേന്ദ്രങ്ങളിൽ പൂർത്തിയായിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.പരീക്ഷ നടത്തിപ്പിനായി 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും 2,005 ചീഫ് സൂപ്രണ്ടുമാരെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ കൃതൃമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിജിലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കും എന്നാണ് വിവരം.

വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളാണ് ഉളളത്. ഇതിൽ എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ മാത്രം 30,158 വിദ്യാർത്ഥികൾ മാത്രം പരീക്ഷ എഴുതുന്നുണ്ട്. 1,174 വിദ്യാർത്ഥികളാണ് മറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതുക. ഇതോടെ, ആകെ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. അതേസമയം, നാളെ മുതൽ എസ് എസ് എൽ സി പൊതു പരീക്ഷകളും തുടങ്ങും.

സുപ്രീംകോടതി വിധി ബലമായി; സില്‍വര്‍ ലൈന്‍ സര്‍വെ ഇന്ന് വീണ്ടും തുടങ്ങുംസുപ്രീംകോടതി വിധി ബലമായി; സില്‍വര്‍ ലൈന്‍ സര്‍വെ ഇന്ന് വീണ്ടും തുടങ്ങും

ഏപ്രിൽ 29 നാണ് പരീക്ഷകൾ അവസാനിക്കുന്നത്. കേരളത്തിൽ 4,27,407 വിദ്യാർഥികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. ഇതിൽ 2,08,097 പെൺകുട്ടികളും 2,18,902 ആൺകുട്ടികളും ആണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. 2,962 പരീക്ഷ കേന്ദ്രങ്ങളാണ് എസ് എസ് എൽ സി പരീക്ഷയ്ക്കായി സജ്ജമാകുന്നത്.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
Higher secondary examinations will be begin on today in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X