കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.13% വിജയം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനമാണ് വിജയം. 3,19,782 പേർ വിജയിച്ചു. 2019 ൽ 84.33 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ വിജയം ഇത്തവണ നേടി. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ഫലം ജുലൈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സേ പരീക്ഷാ തിയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 exam-

സയന്‍സ് വിഭാഗത്തില്‍ 88.62ശതമാനവും ഹ്യുമാനീറ്റീസ് വിഭാഗത്തില്‍ 77.76 ശതമാനവും കൊമേഴ്സില്‍ 84.52 ശതമാനവുമാണ് വിജയം. ടെക്നിക്കൽ- 87.94ശതമാനവും ആർട് (കലാമണ്ഡലം)- 98.75ശതമാനവും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 82.19 ശതമാനമാണ് സര്‍ക്കാര്‍ സ്കൂളിലെ വിജയ ശതമാനം. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന് വിജയ ശതമാനം-89.02. കുറവ് കാസര്‍കോട്-78.68. 114 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite. kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in. എന്നീ വൈബ്സൈറ്റുകള്‍ വഴി ഫലം അറിയാന്‍ സാധിക്കും. PRD Live, Saphalam 2020, iExaMs എന്നീ ആപ്പ് വഴിയും ഫലം അറിയാം.

English summary
plus two two results 2020 announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X