പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.96 ശതമാനം വിജയം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 83.96 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയശതമാനം കൂടിയിട്ടുണ്ട്. 79.39 ശതമാനം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

10,839 വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. 59 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കി. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോര്‍ കൂടി ചേര്‍ത്താണ് പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഇത്തവണ ഇരട്ട മൂല്യനിര്‍ണയമാണ് നടത്തിയത്.
പരീക്ഷാഫലം അറിയാന്‍
www.results.kerala.nic.in












Click it and Unblock the Notifications