കാട്ടനകളെ തുരുത്താന്‍ ഹൈമാക്‌സ് ലൈറ്റുകള്‍: പദ്ധതി എംഎം മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്
രാജാക്കാട്: കാട്ടാന ശല്യം രൂക്ഷമായ ഇടുക്കിയിലെ മലയോര മേഖലയായ രാജകുമാരി, ശാന്താന്‍പാറ പഞ്ചായത്തുകളില്‍ അഞ്ചോളം ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എംഎംമണിയുടെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹൈമാക്സ് ലൈറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിച്ചു.
ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ രാത്രികാലങ്ങളില്‍ ഇനി പകല്‍ പോലെ വെട്ടം ലഭിക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ വന്യമൃഗങ്ങളെ ഭയക്കാതെ പ്രദേശ വാസികള്‍ക്ക് പുറത്തിറങ്ങാനാകും പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലായി ഹൈമാക്സ് ലൈറ്റുകള്‍ അനുവദിച്ചത്. കാട്ടാന ശല്യം രൂക്ഷമായിട്ടുള്ള മുള്ളംതണ്ട്, തോണ്ടിമല, തലക്കുളം, പള്ളിക്കുന്ന് എന്നിവടങ്ങളിലും രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുരുവിളാസിറ്റി ടൗണിലുമായിട്ടാണ് അഞ്ച് ഹൈമാക്സ് ലൈറ്റുകളുടെ നിര്‍മ്മാണ് പൂര്‍ത്തികരിച്ചത്. അഞ്ചു പദ്ധതികള്‍ക്കായി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. അഞ്ച് ഹൈമാക്സ് ലൈറ്റുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ഹൈമാക്സ് ലൈറ്റുകള്‍ ഉള്ളതിനാല്‍ കാട്ടാന ശല്യം കുറയുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ കുറേ ദിവസങ്ങായി ഈ മേഖലകളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിരുന്നു. വേനല്‍ കടുത്ത സാഹചര്യത്തില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകൂട്ടം കൂട്ടത്തോടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരുന്നു. കര്‍ഷകരുടെയും പ്രദേശവാസികളുടെയും ദുരിതയാത്ര ഒഴിവാക്കാന്‍ ഹൈമാക്‌സ് ലൈറ്റുകളുടെ വെളിച്ചം സഹായിക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications