ഹിജാബ് നിരോധനം: വിധി നിരാശപ്പെടുത്തിയെന്ന് ലീഗ്, ഭരണഘടനക്കെതിരെന്ന് പിഎഫ്‌ഐ
കോഴിക്കോട്: ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം. വിധി നിരാശാജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിന്‍ ഹാജി പ്രതികരിച്ചു. വിധി ഭരണഘടനാ ലംഘനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് ഹര്‍ജിക്കാരായ വിദ്യാര്‍ഥിനികള്‍ അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി വിധിയോട് യോജിക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി പ്രതികരിച്ചു.

അതേസമയം, ഹിജാബ് നിരോധനത്തെ സ്വാഗതം ചെയ്താണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപി എംപി തേജസ്വി സൂര്യയും രംഗത്തുവന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും വിധിയെ സ്വാഗതം ചെയ്തു. വിധി വന്ന പശ്ചാത്തലത്തില്‍ എല്ലാ വിദ്യാര്‍ഥികളും ചട്ടം പാലിച്ച് കലാലയങ്ങളില്‍ എത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രതികരിച്ചു. വിധി നിരാശാജനകമാണ്. ഹിജാബ് ധരിക്കുക എന്നത് മുസ്ലിം വിദ്യാര്‍ഥിനികളുടെ അവകാശമാണെന്നും മായിഹാജി പ്രതികരിച്ചു.
കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കര്‍ണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് ഉള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവുമെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയതും ഹിജാബ് നിരോധനം ശരിവച്ചതും. ഹിജാബ് ഇസ്ലാമിക ആചാരങ്ങളില്‍ അഭിവാജ്യ ഘടകമല്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ സാധിക്കമെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് കൃഷ്ണ എസ് ദീഷിത്, ജസ്‌റ്ിസ് ജെഎം ഖാസി എന്നിവരും ഡിവിഷന്‍ ബെഞ്ചില്‍ അംഗങ്ങളായിരുന്നു. അതേസമയം, നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. വിധിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ വലിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.












Click it and Unblock the Notifications