കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം റാഞ്ചുമെന്ന് ഭീഷണി; ഒടുവില്‍ തൃശൂര്‍ സ്വദേശി പോലീസ് പിടിയില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവം അടുത്തിടെ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വരുന്ന വിമാന വാര്‍ത്ത കേരളത്തില്‍ നിന്ന് തന്നെ ആണ്.

സൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ലസൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല

വിമാനം റാഞ്ചും എന്ന് ഭീഷണി മുഴക്കിയ ആള്‍ ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം നടന്നത്. വിമാനത്തിലെ യാത്രക്കാരനായ തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Cochin Airport

കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേസിലെ യാത്രക്കാരന്‍ ആയിരുന്നു ക്ലിന്‍സ് വര്‍ഗ്ഗീസ്. വിമാനത്തില്‍ കയറുന്നതിന് മുമ്പായി ഇയാള്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. അതിന് ശേഷം ഫോണില്‍ ആരെയോ വിളിച്ച് വിമാനം തട്ടിക്കൊണ്ടുപോകും എന്ന് പറയുകയും ചെയ്തു.

വിളറി വെളുത്ത്, ക്ഷീണിതനായി സാദ് ഹരീരി, കണ്ണുകള്‍ക്ക് താഴെ കറുത്തപാടുകള്‍; സൗദിയിൽ സംഭവിക്കുന്നത് ?വിളറി വെളുത്ത്, ക്ഷീണിതനായി സാദ് ഹരീരി, കണ്ണുകള്‍ക്ക് താഴെ കറുത്തപാടുകള്‍; സൗദിയിൽ സംഭവിക്കുന്നത് ?

ഇത് മറ്റ് ചില യാത്രക്കാര്‍ കേട്ടു. സംശയം തോന്നിയ അവര്‍ വിവരം വിമാന അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു ജെറ്റ് എയര്‍വേസ് വിമാനം. ഈ സംഭവങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധനക്ക് ശേഷം ആണ് വിമാനം മുംബൈയിലേക്ക് പറന്നത്.

English summary
Hijack threat at Nedumbassery Airport: Passenger arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X