രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ ഹിമയുടെ ജാതി തിരഞ്ഞ് ഇന്ത്യ! മുന്നില്‍ മലയാളികള്‍
ചരിത്ര നേട്ടം കൊയ്ത് രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ താരത്തിന്‍റെ ജാതി തിരഞ്ഞ് ഇന്ത്യ. ഐ.എ.എ.എഫ് അണ്ടർ 20 അത്ലറ്റിക്സില് ചരിത്ര സ്വർണ്ണം നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ സ്പ്രിന്‍റര്‍ ഹിമാ ദാസിന്റെ ജാതി ഗൂഗിളിൽ സേർച്ച് ചെയ്തവരിൽ ഏറ്റവും മുന്നിലുള്ളത് കേരളത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. ഗൂഗിളിൽ ഹിമാ ദാസ് എന്നു ടൈപ്പ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കാര്യം എന്ന നിലയിൽ ഗൂഗിൾ സജഷൻ കാണിക്കുന്നത് ഹിമാ ദാസ് കാസ്റ്റ് എന്നാണത്രെ.

ഹിമയുടെ പേരിലുള്ള ഗൂഗിൾ ട്രെൻഡ്സ് പുറത്തു വന്നപ്പോളാണ് ആളുകൾ എന്താണ് തിരഞ്ഞിരുന്നത് എന്നു വ്യക്തമായത്. കേരളം, കർണ്ണാടക, ഹരിയാന, ആസാം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ ഗൂഗിൾ തിരച്ചിലുകളിലാണ് ജാതി ഏതെന്നുള്ള അന്വേഷണം കൂടുതലും വന്നിരിക്കുന്നത്.
അസമിലെ നാഗൻ ജില്ലയിലെ ധിംങ് ഗ്രാമത്തിൽ നിന്നുമാണ് ഹിമാ ദാസ് ഫിൽലൻഡിൽ നടന്ന ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഈ ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തിൽ സ്വർണം നേടുന്നത്. 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമാ സ്വര്‍ണനേട്ടം കൈവരിച്ചത്.
ഇതിനു മുൻപും നിരവധി കായിക താരങ്ങളുടെ ജാതി തിരഞ്ഞ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2016 ലെ ഒളിംപിക്സ് സമയത്ത് പിവി സിന്ധുവിന്‍റെയും ഗുസ്തി താരം സാക്ഷി മാലിക്കിന്റെയും ജാതി തിരഞ്ഞ കണക്കുകൾ ഗുഗിൾ പുറത്തു വിട്ടിരുന്നു.












Click it and Unblock the Notifications