കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ കൂടുതൽ മനുഷ്യർ.. നിപ്പ പടരുമ്പോൾ തുറന്നടിച്ച് നടി ഹിമ ശങ്കർ

Google Oneindia Malayalam News

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും തമ്മിലൊരു ഏറ്റുമുട്ടൽ തന്നെ സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ട്. നിപ്പ വൈറസ് പനിയെക്കുറിച്ച് ജേക്കബ് വടക്കുംചേരിയും വൈദ്യരെന്ന് അവകാശപ്പെടുന്ന മോഹനനും പ്രചാരണ വീഡിയോകളുമായി രംഗത്ത് ഇറങ്ങിയതോടെയാണ് ഈ ചർച്ച ചൂടുപിടിച്ചത്. അതിനിടെ നിപ്പാ വൈറസിന് ഹോമിയോപ്പതിയിൽ മരുന്നുണ്ടെന്ന് അവകാശവാദവും ഒരു വശത്ത് നടക്കുന്നു.

ആയുർവേദത്തേയും ഹോമിയോപ്പതിയേയും അടച്ച് ആക്ഷേപിക്കുന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി ഹിമാ ശങ്കർ. സ്വന്തം അനുഭവമാണ് ഹിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം:

മുൻപും ഇവിടെ ചികിത്സകൾ ഉണ്ടായിരുന്നു

മുൻപും ഇവിടെ ചികിത്സകൾ ഉണ്ടായിരുന്നു

പലപ്പോഴും ഇപ്പോൾ അഭിപ്രായങ്ങൾ എഴുതാൻ മടിയാണ്. കാരണം പല പോസ്റ്റുകളും വായിക്കുമ്പോൾ ഈയിടെയായി തോന്നുന്നു, വിദ്വേഷങ്ങളിലും, ശത്രുതയിലും, കളിയാക്കലുകളിലും ആനന്ദം കണ്ടെത്തുന്ന തരത്തിൽ നമ്മൾ അധ:പതിച്ചു എന്ന്. എങ്കിലും ചിലത് പറയാതെ വയ്യ.. വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തിൽ എത്തുന്നതിന് മുൻപും ഇവിടെ ചികിത്സകൾ ഉണ്ടായിരുന്നു. പല തരത്തിലുള്ള മരുന്നുകൾ ഉണ്ടായിരുന്നു. ഗുളികകളിൽ ഉള്ള ആർട്ടിഫിഷ്യൽ കെമിക്കൽസ് മാത്രമല്ല, പല നിത്യോപയോഗ സാധനങ്ങളും മിക്സ് ചെയ്യുമ്പോൾ കിട്ടുന്നതും കെമിക്കൽസ് ആണ്.

ആയുർവേദം ഫലം തരുന്നുണ്ട്

ആയുർവേദം ഫലം തരുന്നുണ്ട്

കീടാണു നശീകരണത്തിന് പലപ്പോഴും ഉപയോഗിക്കുന്നതും ഇതൊക്കെ തന്നെ. കുറേ കാലമായി ജലദോഷം മാത്രമാണ് അസുഖമായി വന്നിട്ടുള്ളത്. ചെസ്റ്റ് ഇൻഫക്ഷനും. നല്ല നാടൻ മഞ്ഞൾ പൊടിയിൽ ചെറു തേൻ ഒഴിച്ച് 5,6 വട്ടം കുറേശെ തിന്ന് കൊണ്ടിരുന്നാൽ മാറാറുണ്ട്. വളരെ കൂടുതലായ ഒരിക്കൽ സമയമില്ലാത്ത സമയത്ത് കഫ് സിറപ്പ് വാങ്ങി കുടിച്ചിട്ടുണ്ട്. അച്ഛന്റെ കാര്യം പറയാം.. 2013 ൽ അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടായി, മരുന്നുകളുടെ ആഫ്റ്റർ ഇഫക്റ്റ് ആയി കിഡ്നി തകരാറും.

ഡയാലിസിസ് വേണമെന്ന് ഡോക്ടർ

ഡയാലിസിസ് വേണമെന്ന് ഡോക്ടർ

കുറച്ച് നാൾ കഴിഞ്ഞപ്പോൾ ക്രിയാറ്റിൻ കൂടി ഡയാലിസിസ് വേണം എന്ന് ഡോക്ടർ പറഞ്ഞു എന്നും പറഞ്ഞ് അമ്മ വിളിച്ച് കരച്ചിൽ. ഇത്രയും കെമിക്കൽസ് ബോഡിയെ നശിപ്പിക്കും എന്ന് അറിയാമായിരുന്ന എനിക്ക് അച്ഛനെ ഡയാലിസിസ് ചെയ്യും മുമ്പ് ഡബിൾ ചെക്ക് ചെയ്യണമായിരുന്നു. അത് കൊണ്ട് ഒരു സുഹൃത്തിന്റെ നിർദ്ധേശ പ്രകാരം കൊയമ്പത്തൂർ ആര്യവൈദ്യശാലയിലെ ഡോക്ടറായ വാസുദേവൻ ഡോക്ടർ കുന്നംകുളത്തിനടുത്ത് പ്രാക്ടീസ് ചെയ്യുന്നു എന്നറിഞ്ഞ് അവിടെ പോയി കണ്ടു .

ആയുർവേദം പരീക്ഷിച്ചു

ആയുർവേദം പരീക്ഷിച്ചു

അദ്ധേഹം ഈ മരുന്നുകളെല്ലാം കഴിച്ചോളൂ. ഒപ്പം ആയുർവേദ വിധി പ്രകാരം ഉള്ള കുറച്ച് മരുന്നുകൾ കൂടി തരാം എന്ന് പറഞ്ഞു.. കഴിച്ച് തുടങ്ങി. പിന്നീട് ടെസ്റ്റ് റിസൽട്ട് കൊണ്ട് ചെന്നപ്പോൾ ഡയാലിസിസ് വേണം എന്ന് പറഞ്ഞ ഡോക്ടർ ഒറ്റ ചോദ്യം, ക്രിയാറ്റിൻ കുറഞ്ഞല്ലോ, വേറെ എന്തെങ്കിലും മരുന്ന് കൊടുക്കുന്നുണ്ടോ എന്ന്. നാട്ടിൻ പുറത്തെ നിഷ്കളങ്കയായ അമ്മ പോലും വന്ന് പറഞ്ഞു, എന്തോ കള്ളത്തരം മണക്കുന്നു ചിലപ്പോൾ ഡയാലിസിസ് കിട്ടാൻ വേണ്ടി അവർ കൂടാനുള്ള മരുന്ന് കൂടി കൊടുത്തിട്ടുണ്ടാവാം. ശേഷം അമ്മ കിഡ്നിക്ക് രണ്ടാമത് എഴുതിയ മരുന്ന് ഒഴിവാക്കി.

ഡയാലിസിസ് ഒഴിവായി

ഡയാലിസിസ് ഒഴിവായി

പിന്നീട് പതിയെ ഇംഗ്ലീഷ് മരുന്നുകൾ കുറച്ചു. ഏതായാലും ഡയാലിസിസ് ഒഴിവായി. കഴിഞ്ഞ വർഷമായപ്പോഴേക്കും, അച്ഛന് ആയുർവേദം കഴിച്ചു മടുത്തു. പഥ്യം പറ്റുന്നില്ല. മീൻ, ചിക്കൻ ഒക്കെ കഴിക്കാൻ വാശി. ഇനി ചത്താലും വേണ്ടില്ല, ഈ മരുന്നുകൾ കഴിക്കില്ല എന്ന വാശി. അലോപ്പതിക്ക് വിട്ടു കൊടുക്കാൻ മനസ് വരാത്തത് കൊണ്ട് ഹോമിയോയെ കുറിച്ച് അന്വേഷിച്ചു. നോർത്ത് പറവൂരിലിലുള്ള ഒരു ഡോക്ടറെ കുറിച്ച് കേട്ടു. കൊണ്ട് പോയി. മരുന്ന് കഴിക്കാൻ തുടങ്ങി. മുൻപത്തേക്കാൾ ഭേദം.

ഹോമിയോപ്പതിയും ഗുണകരമെന്ന്

ഹോമിയോപ്പതിയും ഗുണകരമെന്ന്

മധുരമുള്ള, കഴിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഗുളികകൾ ആയത് കൊണ്ട് അച്ഛനും ഹാപ്പി. ഇടക്കൊക്കെ നോൺ വെജ് കഴിക്കുന്നുണ്ട്. ഇപ്പോൾ 70 വയസുണ്ട് അച്ഛന്. 5 വർഷക്കാലം വലിയ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞു. ഇടക്ക് കിഡ്നി പ്രോബ്ലം കൊണ്ട് കാലിൽ ചൊറിഞ്ഞ് പൊട്ടി പഴുത്തു. ഹോമിയോ ഡോക്ടർ പറഞ്ഞ പ്രകാരം തന്നെയാണ് ചികിത്സകൾ നടത്തിയത്. പതിയെ ആണ് മാറിയത് എങ്കിലും പൂർണമായും ഭേദമായി. ഇത് എന്റെ അനുഭവം

മനുഷ്യനാണ് വലുത്, ശാസ്ത്രത്തിനേക്കാൾ..

മനുഷ്യനാണ് വലുത്, ശാസ്ത്രത്തിനേക്കാൾ..

പറയാൻ വന്നത്, ഈ ചികിത്സാരീതികളെല്ലാം ഒന്നിനോട് ഒന്ന് കോംപ്ലിമെന്ററി ആയി നിലനിൽക്കേണ്ടതാണ്. അല്ലാതെ ശത്രുക്കൾ ആകേണ്ടവരല്ല. ഏറ്റവും കൂടുതൽ രോഗമുണ്ടാക്കുന്നത് വൈറസിനേക്കാൾ മനുഷ്യ മനസാണ്. വൈരാഗ്യം വളർത്തുക എന്നതായിരിക്കുന്നു പുതിയ കാലത്തിന്റെ ആനന്ദം.. Straight Line Thinking മാത്രമല്ല, എല്ലാ ശാസ്ത്രങ്ങളേയും റെസ്പക്ട് ചെയ്ത് കമ്പയർ ചെയ്ത് പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മനുഷ്യനാണ് വലുത്, ശാസ്ത്രത്തിനേക്കാൾ..

Recommended Video

cmsvideo
നിപ്പാ വൈറസിനെക്കുറിച്ച് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്നത് വ്യാജ വാർത്ത
കുരുടൻമാർ ആനയെ കണ്ടതു പോലെ

കുരുടൻമാർ ആനയെ കണ്ടതു പോലെ

കുരുടൻമാർ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകൾ കാണുമ്പോൾ തോന്നുന്നത്. മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ്. ബോധതലത്തിന്റെ വികാസം കോംപ്ലിക്കേറ്റഡ് ആകുമ്പോഴല്ല, സിംപിൾ ആകുമ്പോൾ ആണ് സംഭവിക്കുക. ഒരളവുകോൽ മാത്രമല്ല അളക്കാൻ ഉള്ളത്. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു എന്നാണ് ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഹിമ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress Hima Shankar's Facebook post defending Ayurvedha and Homeopathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X