കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി’ ; വിജയത്തിൽ വിടി ബൽറാമും ഷാഫിയും

Google Oneindia Malayalam News

​ഗുജറാത്തിൽ‌ തകർന്നടിഞ്ഞെങ്കിലും ഹിമാചാലിലെ മിന്നുംപോരാട്ടത്തിന്റെ ആനന്ദത്തിലാണ് കോൺ​ഗ്രസ്. ഹിമാചിലെ കോൺ​ഗ്രസിന്റെ വിജയം ചെറുതല്ലായിരുന്നു. ഹിമാ‍‍‍ചലിൽ 39 സീറ്റ് നേടി കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ ബി.ജെ.പി 26ലേക്ക് ഒതുങ്ങി. വിജയത്തിന്റെ ആഘോഷത്തിലാണ് കോൺ​ഗ്രസ് നേതാക്കൾ.

ഇപ്പോൾ ഹിമാചലിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിമാചലിലെ ജനങ്ങൾക്ക് രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകരുടെ പേരിലും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നമ്മൾ തിരിച്ചു വരുന്നു ഇന്ത്യക്ക് വേണ്ടി എന്നായിരുന്നു വി.ടി ബൽറാമിന്റെ പ്രതികരണം.

1

68 സീറ്റിൽ 40 സീറ്റുകളും വിജയിച്ച് ബിജെപിയിൽ നിന്ന് സംസ്ഥാന ഭരണം തിരിച്ച് പിടിച്ച ഹിമാചലിലെ കോൺഗ്രസ്‌ നേതൃത്വത്തിനും കോൺഗ്രസ്സ് പോരാളികൾക്കും ഹൃദയാഭിവാദ്യങ്ങൾ.കോൺഗ്രസ്സ് മുക്ത ഭാരതത്തിന് ഫാസിസ്റ്റ്‌ ശക്തികൾ ജനവിധികളെ പോലും അട്ടിമറിക്കുവാൻ കിണഞ്ഞ് ശ്രമിക്കുന്ന കാലത്ത് ഈ വിജയത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നും ഷാഫി പറമ്പിൽ എഴുതി.

2

ഹിമാചൽ പ്രദേശിൽ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതെന്നും പണാധിപത്യത്തേയും വർഗീയ പ്രചരണത്തേയും ഒരുപോലെ നേരിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ തട്ടകത്തിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഫേസ്ബുക്കിൽ എഴുതി. ജനവിധി മാനിക്കുന്നു. ആം ആദ്മി പാർട്ടിയും ഉവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിയും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചെന്നതും യാഥാർഥ്യമാണ് വിഡി സതീശൻ കൂട്ടിച്ചേർത്തു.

3

'ദേവഭൂമി എന്നാണ് ഹിമാചൽ പ്രദേശ് അറിയപ്പെടുന്നത് , ബിജെപി ഹിന്ദുത്വ രാഷ്ട്രീയം അങ്ങേയറ്റം പയറ്റി നോക്കിയിട്ടും മതേതരത്വവും, വികസനവും ക്ഷേമവും പറഞ്ഞു കൊണ്ട് കോൺഗ്രസ് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിൽ പിന്നോക്കം പോയി എന്ന യാഥാർഥ്യം നിലനിൽകുമ്പോളും ബിജെപി യുടെ കയ്യിലുണ്ടായിരുന്ന രണ്ടു സംസ്ഥാനങ്ങളിൽ ഒന്ന് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നു .വർഗീയ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ്. ഹിമാചലിൽ നിന്നുമുള്ള ഊർജ്ജം ഞങ്ങൾ രാജ്യമാകെ പടർത്തും' യൂത്ത് കോൺഗ്രസ് കേരള ഘടകം കുറിച്ചു..

5

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ചതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ബിജെപിയുടേത് 11 ആയി കുറയുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു ഗുജറാത്തും ഹിമാചല്‍ പ്രദേശും. രണ്ടിടത്തും അധികാരം തുടരുമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറുക ആയിരുന്നു,

English summary
Himachal Pradesh Elections Result 2022:Here's what Shafi Parampil had to say about Congress' victory in Himachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X