Get Updates
Get notified of breaking news, exclusive insights, and must-see stories!

വേട്ടയാടാന്‍ തുടങ്ങിയിട്ട് 9 വര്‍ഷമെന്ന് ഹിമവല്‍ ഭദ്രാനന്ദ; പോലീസ് ആസ്ഥാനത്ത് എത്തിയത് അനുവാദത്തോടെ!

തിരുവനന്തപുരം: ഡിജിപി അനുമതി നല്‍കിയത് പ്രകാരമാണ് താന്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിയതെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട വിവരം ഡിജിപിയില്‍ നിന്നും അറിയാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ചെയ്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. ഒമ്പത് വര്‍ഷമായി തന്നെ വേട്ടയാടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രതികരണം കാരണം തനിക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ തരാന്‍ തയ്യാറായില്ല. ഭീഷണിയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും തനിക്ക് സുരക്ഷ തന്നില്ല.

Himaval Bhadranantha

ഈക്കാര്യം കൂടി അറിയാനാണ് താന്‍ ഡിജിപി ഓഫീസിലെത്തിയതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. ഒരു പ്രാവശ്യം പ്രശ്‌നത്തില്‍ പെട്ടാല്‍ അയാള്‍ എല്ലാ കാലത്തും പ്രശ്‌നക്കാരനാണെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം ഹിമവല്‍ ഭദ്രാനന്ദയടക്കമുള്ളവരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+