കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയസാരിയിൽ 36000 രൂപയുടെ സ്റ്റിക്കർ ഒട്ടിച്ച് നൽകിയ ഇവനാണോ ധർമം പ്രസംഗിക്കുന്നത്: ഹിമവൽ ഭദ്രാനന്ദ

  • By Goury Viswanathan
Google Oneindia Malayalam News

പമ്പ: ശബരിമലയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ മുന്നിൽ നിന്ന് നയിച്ചത് രാഹുൽ ഈശ്വറായിരുന്നു. രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ് ഹിമവൽ ഭദ്രാനന്ദ.

എന്റെ ശബരിമല സന്ദർശനവും വിവാദങ്ങളും ദുരൂഹതയും; രഹ്നാ ഫാത്തിമയ്ക്ക് പറയാനുള്ളത്, കുറിപ്പ് വൈറൽഎന്റെ ശബരിമല സന്ദർശനവും വിവാദങ്ങളും ദുരൂഹതയും; രഹ്നാ ഫാത്തിമയ്ക്ക് പറയാനുള്ളത്, കുറിപ്പ് വൈറൽ

ശബരിമലയിൽ പ്രതിഷേധം നടത്താൻ രാഹുൽ ഈശ്വറിന് യോഗ്യതയില്ലെന്നും സാമ്പത്തിക നേട്ടം മാത്രമാണ് രാഹുലിന്റെ ലക്ഷ്യമെന്നും ഹിമവൽ ഭദ്രാനന്ദ ആരോപിക്കുന്നു. രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിമവൽ ഭദ്രാനന്ദ ഫേസ്ബുക്ക് ലൈവിൽ ഉന്നയിക്കുന്നത്.

അവർക്ക് വേണ്ടി സംസാരിക്കുന്നില്ല

അവർക്ക് വേണ്ടി സംസാരിക്കുന്നില്ല

രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ ഇപ്പോൾ വലിയ ഒരു പ്രചാരണം നടത്തുകയാണ്. എല്ലാവരും പിന്തുണയ്ക്കണം, രാഹുൽ ഈശ്വറിന് വേണ്ടി എല്ലാവരും സംസാരിക്കണം എന്നൊക്കെ. രാഹുൽ ഈശ്വർ മാത്രമല്ല, ഇവരുടെ കൂടെ സമരത്തിനിറങ്ങിയ നിരവധി പേർ ഇപ്പോൾ ജയിലിലാണ്. ഇവർക്ക് വേണ്ടി ദീപയോ രാഹുലിന്റെ കുടുംബമോ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ ആരോപിക്കുന്നു.

സ്വാർത്ഥത മാത്രം

സ്വാർത്ഥത മാത്രം

രാഹുലിനെ പോലെ തന്നെ ദീപയും സ്വർത്ഥതയുടെ പര്യായമാണെന്നാണ് തെളിയിക്കുന്നതാണ് ഈ പ്രചാരണങ്ങൾ. എന്തിന് വേണ്ടിയാണ് രാഹുൽ ഈശ്വറിനെ പിന്തുണയ്ക്കേണ്ടത്. രാഹുൽ സ്വന്തം ആളുകളെ തന്നെ തമ്മിലടിപ്പിച്ച് നാടിന്റെ ശാന്തിയും സമാധാനവും തകർത്ത് നേതാവാകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

വെറുക്കാൻ കാരണം

വെറുക്കാൻ കാരണം

രാഹുൽ ഈശ്വറിനെ ഞാൻ വെറുക്കാൻ ഒരു കാരണമുണ്ട്. തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമിലെ ഒരു അനാഥക്കുട്ടിയുടെ കല്യാണം നടത്താനായി എല്ലാവരും ശ്രമം നടത്തിയപ്പോൾ രാഹുൽ ഈശ്വറും അമ്മയും കൂടി ചേർന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ തുണിക്കടയിൽ പോയി സാരി ആവശ്യപ്പെട്ടു. ആരുമില്ലാത്ത ഒരു കുട്ടിക്ക് വേണ്ടിയാണെന്ന് മനസിലാക്കിയ കടയുടമ മുപ്പത്തിയാറായിരം രൂപയുടെ ഒരു ചുവന്ന പട്ടുസാരി കൊടുത്തുവിട്ടു.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

ഈ പട്ടുസാരി ഇവർ വീട്ടിൽകൊണ്ടുപോയി. സാരിയിലെ സ്റ്റിക്കർ ഇളക്കിമാറ്റി ഉടുത്ത് പഴകിയ അയ്യായിരം രൂപ പോലും വില വരാത്ത ഒരു പച്ച സാരിയിൽ ഒട്ടിച്ചു. പുതിയ കവറിലാക്കി ആ പഴയ സാരി കല്യാണം തീരുമാനിച്ച കുട്ടിക്ക് കൊണ്ടുനൽകുകയായിരുന്നു.

എന്താണ് യോഗ്യത

എന്താണ് യോഗ്യത

ഇത്തരക്കാരനാണോ ധർമത്തെക്കുറിച്ച് പറയുന്നത്. തിരുവനന്തപുരത്തെ പ്രാധാന ഹോട്ടലുകളിൽ നിന്നും മാംത്സാഹരവും കഴിച്ച് വൃതശുദ്ധിയില്ലാതെയാണ് ശബരിമലയിലേക്ക് പോകുന്നത്. ശബരിമല പോലൊരു പുണ്യകേന്ദ്രത്തിൽ സമരം നടത്താനുള്ള യാതൊരു യോഗ്യതയും രാഹുലിനില്ലെന്ന് ഹിമവൽ ഭദ്രാനന്ദ പറയുന്നു.

സാമ്പത്തിക നേട്ടം ലക്ഷ്യം

സാമ്പത്തിക നേട്ടം ലക്ഷ്യം

ശബരിമലയിൽ വന്ന് കലാപം ഉണ്ടാക്കാൻ താൽപര്യമില്ലാത്തതിനാലാണ് താൻ അവിടേക്ക് വരാത്തത്. അയ്യപ്പന്റെ പേരിൽ വലിയ സാമ്പത്തിക ലാഭമാണ് രാഹുൽ ഈശ്വർ നേടുന്നത്. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യംവെച്ചാണ് രാഹുൽ ഈശ്വർ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും ഹിമവൽ ഭദ്രാനന്ദ ആരോപിക്കുന്നു.

വീഡിയോ

ഹിമവൽ ഭദ്രാനന്ദ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ

കറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് രഹ്നകറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന

English summary
himaval bhadranandha facebook live against rahul eswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X