ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി, പ്രതിഷേധ ദിനം ആചരിക്കും
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരിക്കണം എന്ന് ആഹ്വാനം ചെയ്ത് ഹിന്ദു ഐക്യവേദി. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് അന്വേഷിച്ച പ്രക്ഷകയോട് ഫോണില്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ മറുപടി വിവാദമായിരുന്നു. പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയായ പിആര്‍ പ്രവീണയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ ഭീഷണി അടക്കമുളള സൈബര്‍ ആക്രമണവും നടന്നു. വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ മൃദുസമീപനം സ്വീകരിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദിയുടെ നീക്കം.

മെയ് 12ന് വീടുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനം ആചരിക്കാനും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ആഹ്വാനം ചെയ്തിട്ടുണ്ട്. കെപി ശശികലയുടെ ഫേസ്ബുക്ക് കുറിപ്പ്: '' മനുഷ്യത്വരഹിതവും രാജ്യവിരുദ്ധവുമായ പരാമർശം നടത്തിയ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്പൂർണ്മായ നിസ്സഹകരണം പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. അത്യന്തം നീചമായ പരാമർശത്തിലൂടെ പുറത്ത് വന്നത് സത്യത്തിൽ ഏഷ്യാനെറ്റിന്റെ മനോഭാവം തന്നെയാണ്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
പ്രസ്തുത ജീവനക്കാരിക്കെതിരായി നടപടി സ്വീകരിച്ചു എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. " ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപെടേണ്ടവരാണോ ഏഷ്യാനെറ്റേ " എന്ന ചോദ്യമുയർത്തി മെയ് 12 6 PM ന് ബുധനാഴ്ച എല്ലാ വീടുകളും കേന്ദ്രീകരിച്ച് പ്രതിഷേധദിനം ആചരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കാളികളാവുക''.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications