കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് പകരക്കാരനായി വത്സന്‍ തില്ലങ്കേരി?; അഭ്യൂഹങ്ങള്‍ ശക്തം, പ്രതികരണവുമായി തില്ലങ്കേരി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്. കയ്യിലുണ്ടായിരുന്ന നേമം സീറ്റും നഷ്ടപ്പെടുത്തിയ ബിജെപി സംസ്ഥാനത്ത് സമ്പൂര്‍ണ പരാജയമായിരുന്നു. 35 ഓളം സീറ്റ് നേടി കേരളം ഭരിക്കുമെന്ന് അവകാശവാദം മുഴക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കേരളത്തില്‍ ഒരു മണ്ഡലത്തിലും ബിജെപിക്ക് പച്ചപിടിക്കാനായില്ല.

വിഷമം കേള്‍ക്കാനും ദേഷ്യം അറിയിക്കാനും ദൈവം ഒരാളെ തന്നിട്ടുണ്ട്; സൈബര്‍ ഞരമ്പുരോഗിക്ക് അശ്വതിയുടെ മറുപടിവിഷമം കേള്‍ക്കാനും ദേഷ്യം അറിയിക്കാനും ദൈവം ഒരാളെ തന്നിട്ടുണ്ട്; സൈബര്‍ ഞരമ്പുരോഗിക്ക് അശ്വതിയുടെ മറുപടി

1

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ കടന്നിരുന്നു. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റി നിര്‍ത്തി പുതിയ ഒരാളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അണിയറിയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു. സുരേഷ് ഗോപി ഇല്ലെന്ന് അറിയിച്ചതോടെ പിന്നാലെ ഉയര്‍ന്ന പേരാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി. കേരളത്തിലെ പ്രമുഖ സംഘപരിവാര്‍ നേതാവായ വത്സന്‍ തില്ലങ്കേരി കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.

3

എന്നാല്‍ ഇപ്പോഴിതാ തന്നെ ബിജെപി അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വത്സന്‍ തില്ലങ്കേരി. താന്‍ ബിജെപി അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പറയുന്നു.

4

ഇപ്പോള്‍ ഹിന്ദു ഐക്യവേദിയിലാണ് തന്റെ പ്രവര്‍ത്തനം. അധ്യക്ഷനാകാന്‍ താന്‍ തയ്യാറായിട്ടില്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോള്‍ തന്റെ പരിഗണനയില്‍ ഇല്ല. നിലവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിട്ടില്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ സംഘടനപരമായ സംവിധാനങ്ങളുണ്ടെന്നും അത് അനുസരിച്ച് തീരുമാനങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

5

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വത്സന്‍ തില്ലങ്കേരിയെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിയോഗിച്ചത്. അതേസമയം, കെ സുരേന്ദ്രന് പകരക്കാരനായി സുരേഷ് ഗോപിയോ വത്സന്‍ തില്ലങ്കേരിയോ പരിഗണിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. നേതാക്കളിലും പ്രവര്‍ത്തകരിലും ഇത്തരത്തിലുള്ള നേതാവ് വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതകള്‍ക്ക് തടയിടാന്‍ നിക്ഷ്പക്ഷമായ ഒരു നേതാവ് വരണമെന്നാണ് ആവശ്യം.

6

മുരളീധരന്‍ - കൃഷ്ണദാസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായ ഘട്ടത്തില്‍ നേരത്തെ ഹിന്ദു ഐക്യവേദിയില്‍ നിന്നും കുമ്മനം രാജശേഖരനെ ആര്‍ എസ് എസ് ഇടപെട്ട് ബി ജെ പി അധ്യക്ഷനാക്കിയിരുന്നു. അതുപോലെ വത്സന്‍ തില്ലങ്കേരിയെ ഇത്തവണ അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സുരേഷ് ഗോപിയെ പോലെ പൊതു സ്വീകാര്യനായ നേതാവിനെയും ബിെജപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്.

7

കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാന്‍ ജനകീയ മുഖമുള്ള സുരേഷ് ഗോപിയെ കൊണ്ട് സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യനായ വ്യക്തിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. കേരളത്തിലെ പാര്‍ട്ടി വളരണമെങ്കില്‍ പൊതുസ്വീകാര്യനായ ഒരാള്‍ വരണമെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം നേരത്തെ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ- ജെപി നദ്ദ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും നിര്‍ണായകം. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാണ് തനിക്ക് ഇഷ്ടമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

'ഭരണ പ്രതിപക്ഷ നേതാക്കളോടുള്ള ഒരമ്മയുടെ അഭ്യർത്ഥനയാണ്..ഒരു കുഞ്ഞു പോലും മരിയ്ക്കുവാൻ ഇടവരരുത്';ശ്രിയ'ഭരണ പ്രതിപക്ഷ നേതാക്കളോടുള്ള ഒരമ്മയുടെ അഭ്യർത്ഥനയാണ്..ഒരു കുഞ്ഞു പോലും മരിയ്ക്കുവാൻ ഇടവരരുത്';ശ്രിയ

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Hindu Aikya Vedi Leader Valsan Thillankeri Opens His Stand on BJP state president Leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X