ഹിന്ദുകുടുംബത്തില്‍ കുട്ടികള്‍ മൂന്ന് വേണം- ഇത്തവണ കേരളത്തില്‍ നിന്ന്!
മലപ്പുറം: ഹിന്ദുക്കള്‍ സന്താന ഉത്പാദനം കൂട്ടണം എന്ന ആഹ്വാനവും ആയി പല സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തില്‍ നിന്നും അത്തരത്തില്‍ ഒരു ആഹ്വാനം.
മലപ്പുറത്ത് നടന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. കുളത്തൂര്‍ അദ്വൈശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദു ജനസംഖ്യ വര്‍ദ്ധന വിപരീത ദിശയിലേക്കാണെന്നാണ് സ്വാമി പറയുന്നത്. അതുകൊണ്ട് ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളെങ്കിലും ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ജനസംഖ്യ കുറയുന്നത് ഭാവിയില്‍ വലി തിരിച്ചടി സൃഷ്ടിക്കും. സംഘടിച്ച് ശക്തരാകാന്‍ ഹിന്ദുക്കള്‍ക്ക് കഴിയണം. രാഷ്ട്രീയമാണ് ഇപ്പോള്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐകയവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദാനന്ദപുരി.
ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് കെപി ശശികല ടീച്ചര്‍ ആയിരുന്നു. ഘര്‍ വാപസി തുടരും എന്നാണ് അവര്‍ പ്രസംഗത്തില്‍ പറഞ്ഞത്. കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.












Click it and Unblock the Notifications