കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: വിധി ഇങ്ങനെ ആയതില്‍ വിഷമെന്ന് ശശികല, നിരാശാജനകമെന്ന് എസ്എന്‍ഡിപി

  • By Desk
Google Oneindia Malayalam News

പാലക്കാട്: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ പ്രതികരണവുമായി ഹിന്ദുഐക്യവേദി നേതാവ്. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ കെപി ശശികല വിധി ഇത്തരത്തില്‍ ആയതില്‍ വിഷമമുണ്ടെന്നും പ്രതികരിച്ചു. ഭരണഘടനാ ബാധ്യ പ്രകാരം സുപ്രീം കോടതി വിധിയെ മാനിക്കേണ്ടതുണ്ട്. എന്നാല്‍ വിധി ഇത്തരത്തില്‍ ആയതില്‍ സങ്കടമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയോടായിരുന്നു കെപി ശശികലയുടെ പ്രതികരണം. ആചാരം തീരുമാനിക്കുന്നതിന് ഒരു സമൂഹത്തിന് കഴിവില്ലെന്ന് വരുത്തിത്തീര്‍ക്കുന്നത് പോലെയായി വിധിയെന്നും അവര്‍ പറയുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാം എന്നാല്‍ അത് വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം ഭക്തര്‍ക്ക് അല്ലേയെന്നും അവര്‍ ചോദിക്കുന്നു. നിയമപരമായി ശരിയായ കാര്യങ്ങള്‍ ജീവിതവുമായി ബന്ധിപ്പിക്കുമ്പോള്‍ ഒരുമിച്ച് പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

sabarimalaverdict-1


അതേസമയം, ശബരിമല വിഷയത്തിലുള്ള വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും സുപ്രീം കോടതി വിധി അംഗീകരിച്ചേ മതിയാവൂ. പൊതുജാഭിപ്രായം സുപ്രീം കോടതി വിധിയോട് യോജിക്കുന്നതല്ലെന്നും ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ഭക്തര്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ശബരിമല വിധിയെ കുറിച്ച് ഇവർക്ക് പറയാനുള്ളത് | Oneindia Malayalam

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം. ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് വിശ്വാസികളാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

English summary
Hindu aikyavedi leader's response on sabarimala verdict by supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X