കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതം ബാങ്കിലേക്കും... ഹിന്ദുക്കള്‍ക്ക് മാത്രമായി സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കുകള്‍' വരുന്നു; കേരളത്തില്‍ തന്നെ

Google Oneindia Malayalam News

തിരുവനന്തപുരം: ബങ്കിങ് മേഖലയില്‍ പലതരത്തിലുള്ള സാധ്യതകളും പ്രയോഗങ്ങളും എല്ലാം ചര്‍ച്ചയാകുന്ന ഒരു കാലമാണിത്. അതിനിടയിലാണ് മതാടിസ്ഥാനത്തില്‍ ബാങ്ക് തുടങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. വിദേശ രാജ്യങ്ങളില്‍ ഒന്നുമല്ല, നമ്മുടെ കേരളത്തില്‍ തന്നെയാണിത്.

Recommended Video

cmsvideo
Hindu money for Hindus' 'Hindu Banks' Sangh Parivar coming to Kerala | Oneindia Malayalam

സംഘപരിവാറിന്റെ നേതൃത്വത്തില്‍ 'ഹിന്ദു ബാങ്ക്' തുടങ്ങുന്നു എന്നാണ് വാര്‍ത്ത. ഇത് നേരത്തേ തന്നെ കേരളത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു ബാങ്ക് എങ്കിലും തുടങ്ങുക എന്നതാണ് ലക്ഷ്യം. ഇതിപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുകയാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്

ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്

നേരിട്ട് മതം പറഞ്ഞുകൊണ്ടുള്ള ഒരു ബാങ്കിങ് സംവിധാനം ആണ് വരുന്നത്. 'ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്' എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കിയാണ് ഇത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനകം തന്നെ എണ്ണൂറോളം കമ്പനികള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ്

ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ്

മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന് കീഴില്‍ ആണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ എന്ന പേരിലാണിത്. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും എല്ലാം കേന്ദ്രീകരിച്ച് ഇതിനകം തന്നെ എണ്ണൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടങ്ങുന്നത് എങ്ങനെ

തുടങ്ങുന്നത് എങ്ങനെ

ചുരുങ്ങിയത് മൂന്ന് ഡയറക്ടര്‍മാരും ഏഴ് അംഗങ്ങളും വേണം ഹിന്ദു നിധി ലിമിറ്റഡ് കമ്പനി തുടങ്ങാന്‍. അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനവും. കമ്പനി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 200 അംഗങ്ങളെ ചേര്‍ക്കണം എന്ന നിബന്ധനയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദുക്കള്‍ക്ക് മാത്രം

ഹിന്ദുക്കള്‍ക്ക് മാത്രം

ഹിന്ദുക്കളെ മാത്രമായിരിക്കും ഇതില്‍ അംഗങ്ങളാക്കുക. അംഗങ്ങളില്‍ നിന്ന് മാത്രമായിരിക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുക എന്നാണ് വിവരം. സാധാരണ പണമിടപാട് സ്ഥാപനങ്ങളില്‍ ലഭിക്കുന്നത് പോലെ വാനഹ വായ്പയും സ്വര്‍ണ പണയ വായ്പയും ഒക്കെ ഈ ബാങ്കിലും ഉണ്ടായിരിക്കും.

വലിയ പലിശ

വലിയ പലിശ

കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി വലിയ വാഗ്ദാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 12.5 ശതമാനം വരെ പലിശ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് വളരെ കുടുതല്‍ ആണിത്. സുതാര്യതയും ഉറപ്പുവരുത്തുമെന്നാണ് വാഗ്ദാനം.

കുടുംബശ്രീയും ലക്ഷ്യം

കുടുംബശ്രീയും ലക്ഷ്യം

സംസ്ഥാനത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ശൃംഘലയാണ് സര്‍ക്കാരിന് കീഴിലുള്ള കുടുംബശ്രീ. വലിയ മുന്നേറ്റമാണ് കേരളത്തില്‍ കുടുംബശ്രീ കൊണ്ടുവന്നിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങളെ കൂടി ഹിന്ദു ബാങ്കിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക പദ്ധതിയും ഹിന്ദു ബാങ്കിന് കീഴില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാമിക് ബാങ്കിങ് പോലെയല്ല

ഇസ്ലാമിക് ബാങ്കിങ് പോലെയല്ല

ലോകത്ത് നിലനില്‍ക്കുന്ന മറ്റൊരു ബാങ്കിങ് സമ്പ്രദായം ആണ് ഇസ്ലാമിക് ബാങ്കിങ്. ശരിയത് നിയമങ്ങളെ അടിസ്ഥാനമാക്കി, പലിശ രഹിത ബാങ്കിങ് ആണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ തുടങ്ങുന്ന ഹിന്ദു ബാങ്കിന് അത്തരത്തിലുള്ള സ്വഭാവമായിരിക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരം.

അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റിഅതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റി

പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരംപിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരം

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

English summary
Hindu Banks to start in all Local Bodies in Kerala under Sangh Parivar- Report. Around 800 companies registered till now under Hindu Nidhi Bank Limited Companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X