Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഹിന്ദു രാഷ്ട്രമാണ്.. ഹിന്ദുക്കളുടെ വീടുകളിൽ കയറി കളിക്കേണ്ട! ഭീഷണിയുമായി ഹിന്ദു ഹെൽപ്പ് ലൈൻ

Recommended Video

cmsvideo
    News Of The Day | Hindu Help-line വീഡിയോ വൈറൽ | Oneindia Malayalam

    തൃശൂര്‍: മതമാണ് രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്ന നിലയിലേക്കാണ് ഇന്ന് സംഘപരിവാര്‍ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ച് നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനായി മറ്റ് മതങ്ങള്‍ക്കെതിരെ സംഘപരിവാര്‍ വെറുപ്പും വിദ്വേഷവും പരത്തുന്നു.

    ഹിന്ദുമതം മാത്രം രാജ്യത്ത് മതിയെന്നും മറ്റ് മതത്തില്‍ പെട്ടവരെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്നും നിലപാടുള്ളവരാണ് സംഘികള്‍. പെന്തക്കോസ്ത് മതവിശ്വാസികളായ മൂന്ന് പേരെ സംഘികള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

    മറ്റ് മതങ്ങളോട് അസഹിഷ്ണുത

    മറ്റ് മതങ്ങളോട് അസഹിഷ്ണുത

    ഏത് മതത്തില്‍ വേണമെങ്കിലും ആര്‍ക്കും വിശ്വസിക്കാനുള്ള, മതപരിവര്‍ത്തനം നടത്താനും മതപ്രചാരണം നടത്താനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുണ്ട് ഇന്ത്യയിലെ ഓരോ പൗരനും. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണ് താനും. മതം മാറിയവരെ ഘര്‍വാപ്പസി നടത്തുന്ന പീഡനകേന്ദ്രങ്ങള്‍ സംഘപരിവാറിനുണ്ട് എന്നത് ഒരു രഹസ്യമല്ല. എന്നാല്‍ മറ്റ് മതക്കാര്‍ സമാധാനപരമായി നടത്തുന്ന മതപ്രചാരണങ്ങളോട് പോലും സംഘികള്‍ക്ക് അസഹിഷ്ണുതയാണ്.

    ഭീഷണിപ്പെടുത്തി ഹിന്ദു ഹെൽപ് ലൈൻ

    ഭീഷണിപ്പെടുത്തി ഹിന്ദു ഹെൽപ് ലൈൻ

    ഈ അസഹിഷ്ണുതയും വര്‍ഗീയതയും വെളിവാക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ ആണ് തൃശൂരില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഗുരുവായൂരിന് അടുത്താണ് സംഭവം നടന്നിരിക്കുന്നത്. ഹിന്ദുക്കളുചെ വീടുകളില്‍ മതംമാറ്റ ശ്രമവുമായി വന്ന പെന്തക്കോസ്ത് പാസ്റ്റര്‍മാരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും ഹിന്ദുവിന് നേര്‍ക്കുള്ള ഏതൊരു അതിക്രമവും മതംമാറ്റ ശ്രമങ്ങളും ചോദ്യം ചെയ്യപ്പെടുമെന്നും പോസ്റ്റില്‍ പറയുന്നു.

    ഇത് ഹിന്ദു രാഷ്ട്രമാണെന്ന്

    ഇത് ഹിന്ദു രാഷ്ട്രമാണെന്ന്

    മാത്രമല്ല പാസ്റ്റര്‍മാരെ തടഞ്ഞ തൃശൂര്‍ ജില്ലയിലെ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചിരിക്കുന്നു. മതപ്രചാരണത്തിന് സ്വാതന്ത്ര്യമുളള രാജ്യത്താണ് ഇത്തരത്തില്‍ പരസ്യമായ തോന്നിയവാസം നടക്കുന്നത്. ഇത് ഹിന്ദു രാഷ്ട്രമാണ് എന്നും ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കേറി കളിക്കേണ്ടെന്നും ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ പെന്തക്കോസ്തുകാരെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.

    നോട്ടീസ് കീറിക്കളഞ്ഞു

    നോട്ടീസ് കീറിക്കളഞ്ഞു

    ഇതും കൊണ്ട് ഇനി ഇവിടെ വന്നാലെന്ന് ഭീഷണി മുഴക്കുന്നതും കാണാം. അത് കൂടാതെ പെന്തക്കോസ്തുകാരുടെ കയ്യിലുള്ള നോട്ടീസുകള്‍ നിര്‍ബന്ധിച്ച് കീറിക്കളയിക്കുന്നുമുണ്ട്. മതപരിവര്‍ത്തനമൊക്കെ എല്ലാവരും നടത്തുന്നുണ്ടെന്നും ഹിന്ദുക്കള്‍ താമസിക്കുന്ന വീടുകളില്‍ കയറേണ്ട കാര്യമില്ലെന്നും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ വ്യക്തി ഭീഷണി മുഴക്കുന്നുണ്ട്.

    വിദ്വേഷ പ്രതികരണങ്ങൾ

    വിദ്വേഷ പ്രതികരണങ്ങൾ

    അറുന്നൂറോളം ഷെയറുകളാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പേജില്‍ പോസ്‌ററ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല തികച്ചും വിദ്വേഷപരവും വര്‍ഗീയത പരത്തുന്നതുമായ കമന്റുകളും ഈ പോസ്റ്റിന് താഴെയുണ്ട്. പെന്തക്കോസ്തുകാരെ തല്ലാതെ വിട്ടത് മോശമായി പോയെന്നും ഓരോ ഹിന്ദുവും ഉണരണമെന്നും ഇതുപോലുള്ളവര്‍ക്ക് പണി കൊടുക്കണം എന്നുമുള്ള ആഹ്വാനങ്ങളാണ് കമന്റുകളില്‍ ഭൂരിപക്ഷവും.

    ഫേസ്ബുക്ക് പോസ്റ്റ്

    ഹിന്ദു ഹെൽപ് ലൈൻ ഫേസ്ബുക്ക് പോസ്റ്റ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+