• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹരീഷ് മീശ വടിച്ചെന്ന് ഹിന്ദു ഐക്യവേദി.... ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഇത്തരം നീക്കം ഉണ്ടാവില്ല!!

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്ന എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായിരുന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. വിവാദങ്ങള്‍ക്കൊടുവില്‍ ഈ നോവല്‍ ഹരീഷ് പിന്‍വലിച്ചിരിക്കുകയാണ്. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് ഈ നോവല്‍ പിന്‍വലിച്ചത്. അതേസമയം ഈ തീരുമനാനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. അതേസമയം രാഷ്ട്രീയ സാംസ്‌കാരിക-മേഖലയില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എഴുത്തുകാരി ശാരദക്കുട്ടി ഈ നിലപാടിന്റെ ഭീരുത്വമായിട്ടാണ് വിലയിരുത്തിയത്. അതേസമയം മാതൃഭൂമി ഇക്കാര്യത്തില്‍ മുന്‍പ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കമല്‍ റാം സജീവ് ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ നിലപാട് ഹിന്ദുത്വ സംഘടനകളെ സഹായിക്കുന്നതാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മീശ വടിച്ചു

മീശ വടിച്ചു

ഹിന്ദു ഐക്യവേദിയുടെ നേതാവ് ആര്‍വി ബാബുവാണ് ഈ വിഷയത്തില്‍ ആദ്യം പ്രതികരണം നടത്തിയത്. നോവലിസ്റ്റ് ഹരീഷ് മിശ വടിച്ചു. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുമ്പേ എന്നാണ് ഇയാളുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നീടും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതുപോലെ നല്ല രീതിയില്‍ ഹിന്ദുക്കള്‍ ഉണര്‍ന്ന് പ്രതികരിച്ചാല്‍ ഇനി ഒരുത്തനും ഇതുപോലുള്ള തൊട്ടിയുമായി നോവലാണെന്ന് പറഞ്ഞ് വരില്ലെന്നും അത് ഒരു മാധ്യമവും പ്രസിദ്ധീകരിക്കില്ലെന്നും ഇയാള്‍ പറയുന്നു. പോസ്റ്റിന് പ്രവര്‍ത്തകരുടെ പിന്തുണയുമുണ്ട്.

ഈ വിഷയം അവസാനിപ്പിക്കില്ല

ഈ വിഷയം അവസാനിപ്പിക്കില്ല

നോവല്‍ പിന്‍വലിച്ചത് കൊണ്ട് മാത്രം ഈ വിഷയം അവസാനിപ്പിക്കാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം ഉദ്ദേശിച്ചിട്ടില്ല എന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം മാതൃഭൂമിക്ക് മനസിലാക്കി കൊടുക്കുവാന്‍ നമുക്ക് കഴിയണം. മുമ്പ് ഇത്േ പോലെയുണ്ടായ വിഷയത്തില്‍ മറ്റൊരു കൂട്ടരോട് ചെയ്തത് പോലെ തെറ്റ് ചെയ്തവനും പബ്ലിഷ് ചെയ്തവനും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പു പറയുന്നത് വരെ പ്രക്ഷോഭം തുടരുക തന്നെ വേണമെന്നാണ് അനുയായികളുടെ പ്രതികരണം. മാതൃഭൂമിയാണ് ഈ തെറ്റില്‍ പങ്കാളിയെന്ന് ആര്‍വി ബാബു പറയുന്നു.

നീതിയുടെ വിജയം

നീതിയുടെ വിജയം

നോവല്‍ പിന്‍വലിച്ചത് നീതിയുടെ വിജയമെന്നാണ് ബാബുവിന്റെ വിലയിരുത്തല്‍. അതേസമയം കുപ്രസിദ്ധമായ വത്തയ്ക്ക് പ്രയോഗം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ കേസെടുത്ത പോലീസ് മീശക്കാരനെതിരെ കേസെടുക്കണ്ടേ എന്നാണ് ഇയാളുടെ ചോദ്യം. ഹരീഷിന്റെ മീശ വടിച്ചാലും മാതൃഭൂമിയുടെ തൊലിയില്‍ ഇനിയും ഇതുപോലെ രോമങ്ങള്‍ കിളിര്‍ക്കുമെന്നും അതുകൊണ്ട് മാതൃഭൂമി ബഹിഷ്‌കരിക്കല്‍ തുടരുക എന്നാണ് കമന്റുകളിലുള്ള ആഹ്വാനം. ഹരീഷ് നോവല്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ മാതൃഭൂമി ഇനിയും നോവല്‍ പ്രസിദ്ധീകരിക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു.

തോറ്റോടുന്നവരുടെ ഭാഷ ദരിദ്രമാണ്

തോറ്റോടുന്നവരുടെ ഭാഷ ദരിദ്രമാണ്

തോറ്റോടുന്നവരുടെ എഴുത്തുകാരുടെ ഭാഷ ദരിദ്രമാണെന്ന് ശാരക്കുട്ടി പറഞ്ഞു. ആ സംസ്‌കാരം അശ്ലീലമാണ്. ലജ്ജിക്കുന്നു. ഇതായിരുന്നു അവരുടെ പ്രതികരണം. പിന്നീട് വേറൊരു കുറിപ്പും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഹരീഷ് ഭാഷയ്ക്ക് വേണ്ടി ഞാനിത്രയ്ക്കും നിസ്സഹായതയനുഭവിച്ച ഒരു ദിവസം എന്റെ ഓര്‍മയിലില്ല. എന്തെഴുതിയിട്ടും തെറ്റുന്നു. എങ്ങനെ വിശദീകരിച്ചിട്ടും തെറ്റുന്നു. വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്. നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ സമ്മര്‍ദങ്ങള്‍ അറിയാം. എങ്കിലും വേദന. അപമാനം. നിസ്സഹായത ഒക്കെ നിങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നു. നിങ്ങളെ ഒറ്റുകൊടുക്കുകയില്ല. നിങ്ങള്‍ ഒറ്റയ്ക്കാവില്ല കൂടെയുണ്ടാവും. ഉറപ്പു തരുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു.

സംഘപരിവാര്‍ ആക്രമണം

സംഘപരിവാര്‍ ആക്രമണം

എഴുത്തുകാരന്‍ എസ് ഹരീഷിന് നേരെയുള്ള ആക്രമണത്തെ എംഎ ബേബിയും അപലിച്ചിട്ടുണ്ട്. ആക്രമണം കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമ സഭയെ ഒരു ഉപകരണമാക്കി ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഉപയോഗിക്കുകയാണ്. യോഗക്ഷേമസഭ വിപ്ലവ പാരമ്പര്യമുള്ള സംഘടനയാണ്. സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങള്‍ നിന്നുകൊടുക്കരുതെന്നാണ് അവരോടുള്ള അഭ്യര്‍ത്ഥന. ഹരീഷിന്റെ കുടുംബത്തിനെയും ഇവര്‍ വെറുതെവിട്ടിട്ടില്ല. ഇത് പെരുമാള്‍ മുരുകന് എതിരായ ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് ബേബി വ്യക്തമാക്കി.

ഹിന്ദുവിരുദ്ധതയുള്ള നോവല്‍

ഹിന്ദുവിരുദ്ധതയുള്ള നോവല്‍

മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടര്‍ന്നാണ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ട വന്നത്. എന്നാല്‍ ആക്രമണം തുടരുമെന്ന് സൂചനയാണ് ഐക്യവേദി നല്‍കുന്നത്.

ഭീഷണിക്ക് ഹരീഷ് വഴങ്ങരുത്, നോവൽ പ്രസിദ്ധീകരണം തുടരണം! ആഞ്ഞടിച്ച് എംഎ ബേബി

ബിജെപിക്കെതിരെ അവിശ്വാസവുമായി കര്‍ഷകരുടെ മാര്‍ച്ച്... ഇത് സാംപിള്‍... ശരിക്കുള്ളത് പിന്നീട് വരും

English summary
hindu ikyavedi against s hareesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more