കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഹി മസ്ജിദില്‍ ഹനുമാൻ ചാലിസ നടത്തുമെന്ന് ഹിന്ദു മഹാസഭ: മഥുരയില്‍ കനത്ത സുരക്ഷ, നിയന്ത്രണം

Google Oneindia Malayalam News

മഥുര: മഥുരയില്‍ സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് പൊലീസ്. ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെത്തുടർന്നാണ് പൊലീസ് നടപടി. " വിഷയം കോടതിയിലാണെന്നും മസ്ജിദിനുള്ളില്‍ പുതിയ ആചാരങ്ങളോ അനുവദിക്കില്ല " എന്നുമാണ് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നത്. നഗരത്തിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിനും ഷാഹി മസ്ജിദ് ഈദ്ഗയ്ക്കും സമീപം 1,500 ഓളം പോലീസുകാരെയും സായുധ കോൺസ്റ്റബുലറി, അർദ്ധസൈനിക സേനാംഗങ്ങളെയും വിന്യസിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായും അധികൃതർ അറിയിച്ചു.

എന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനിഎന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനി

സ്‌കൂൾ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുകൾ പാലിക്കുമെന്നും സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ശക്തമായി തന്നെ നടപ്പാക്കുമെന്നും സീനിയർ പൊലീസ് സൂപ്രണ്ടന്റ് ശൈലേഷ് വ്യക്തമാക്കി. നിയമം കൈയിലെടുക്കാനും ഈ തീർഥാടന നഗരത്തിന്റെ സമാധാനം നശിപ്പിക്കാനും ആരെയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

 sahieidgah-

അതേസമയം പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ ട്രഷറർ ദിനേഷ് കൗശിക് അറിയിച്ചത്. "ഭരണകൂടം ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ലെങ്കിൽ, ഞങ്ങളെ തടയുന്ന സ്ഥലത്ത് ഞങ്ങൾ ഹനുമാൻ ചാലിസ പാരായണം ചെയ്യും," അദ്ദേഹം പറഞ്ഞു. തങ്ങളെ ഭരണകൂടം തടഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുണ്ട്. സംഘടനയുടെ നിരവധി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷവും സംഘടന സമാനമായ ആഹ്വാനം നൽകിയിരുന്നെങ്കിലും നീക്കം ജില്ലാ ഭരണകൂടം തടയുകയായിരുന്നു.

English summary
Hindu Mahasabha to perform Hanuman Chalisa at Shahi Masjid: Tight security And control in Mathura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X