കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് ആശങ്കപ്പെടുന്നു; കങ്കണയെ അറസ്റ്റ് ചെയ്യൂ; പ്രതാപ് പോത്തൻ

Google Oneindia Malayalam News

കൊച്ചി; നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത പിന്നാലെ സർക്കാരിനെ വിമർശിച്ചും നടിയെ പിന്തുണച്ചും നടൻ പ്രതാപ് പോത്തൻ.

നിങ്ങള്‍ക്ക് ആളുകളെ അറസ്റ്റുചെയ്യണമെങ്കില്‍ കഞ്ചാവ് ഉപയോഗിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യൂ.. അപ്പോൾ നിങ്ങളെ വെറുക്കുന്നവരെ കൊണ്ട് ജയിലുകൾ നിറയുമെന്ന് പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എന്താണ് നടക്കുന്നത്

എന്താണ് നടക്കുന്നത്

ഇത് എന്നെ അസ്വസ്തനാക്കുന്നു.രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്.ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് ആശങ്കപ്പെടുന്നു..നിങ്ങള്‍ അത് വലിച്ചാല്‍ നിങ്ങള്‍ ഒരു കുറ്റവാളിയാണ് .അങ്ങനെയെങ്കിൽ നദി തീരത്ത് നിന്ന് പുകവലിക്കുന്ന സാന്യാസികളെ അറസ്റ്റ് ചെയ്യുക

കങ്കണയെ അറസ്റ്റ് ചെയ്യൂ

കങ്കണയെ അറസ്റ്റ് ചെയ്യൂ

എനിക്ക് ഒരു ഇടവേള നല്‍കൂ..വാഷിംഗ്ടണില്‍ നിയമവിധേയമായ കഞ്ചാവ് ഇപ്പോള്‍ നിയമവിരുദ്ധമാണ്, കാരണം കങ്കണ റണാവത്ത് കാരണം, സ്വയം പ്രഖ്യാപിത മയക്കുമരുന്നിന് അടിമയായ വിഗ്രഹമാണ് കങ്കണ എന്ന് അവർക്ക് തോന്നി ... അവള്‍ പുകവലിച്ചുവെന്ന് പറയുന്നു അവളെ അറസ്റ്റ് ചെയ്യു.

ഗാനരചയിതാവിനെ അറസ്റ്റ് ചെയ്യൂ

ഗാനരചയിതാവിനെ അറസ്റ്റ് ചെയ്യൂ

പക്ഷെ നിങ്ങൾ ഒരു വാട്സ് ആപ് മെസേജിൽ മാലിനെ കുറിച്ച് സംസാരിച്ച ദീപികയെ കുറിച്ച് സംസാരിക്കുന്നു.അങ്ങനെയെങ്കില്‍ ദയവായി യെ ചീസ് ബഡി ഹെയ് മസ്ത് മസ്ത് എന്ന ഗാനം എഴുതിയ ആളെ അറസ്റ്റ് ചെയ്യൂ.ഹീറോയിനെ ആവാം ഇത് ഉദ്ദേശിക്കുന്നത്. പക്ഷെ ഈ വരികളെഴുതിയ രചയിതാവിനെ അറസ്റ്റ് ചെയ്യുക കാരണം ചീസ് മസ്ത് മസ്ത് ആണെന്ന് അയാൾ പറഞ്ഞത്. എനിക്കൊരു ഇടവേള തരൂ.

എല്ലാവരേയും അറസ്റ്റ് ചെയ്യു

എല്ലാവരേയും അറസ്റ്റ് ചെയ്യു

നിങ്ങള്‍ക്ക് ആളുകളെ അറസ്റ്റുചെയ്യണമെങ്കില്‍ കഞ്ചാവ് ഉപയോഗിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യൂ.. അപ്പോൾ നിങ്ങളെ വെറുക്ുന്നവരെ കൊണ്ട് ജയിലുകൾ നിറയും. കൊവിഡിനെ തുരത്താന്‍ പ്ലേറ്റുകള്‍ കൊട്ടി പരാജയപ്പെട്ടവർ എന്തിന് ശിവന്റെ കഞ്ചാവിനെ കുറ്റപ്പെടുത്തുന്നു .. ഇന്ത്യക്കാരെ ഉണരുക, പ്രതാപ് പോത്തൻ കുറിച്ചു.

കൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവുംകൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവും

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർരാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

മടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻമടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻ

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവികൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

English summary
Hindu nation concerned about cannabis; Arrest Kangana; Prathap Pothen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X