ആലപ്പുഴയിലെ ഹിന്ദു കുടുംബങ്ങൾ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...
ആറാട്ടുവഴിയിൽ വൻ തുക നൽകി പ്രലോഭിപ്പിച്ചാണ് ഹിന്ദു കുടുംബത്തെ ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്തത്.
ആലപ്പുഴ: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈന്ദവ കുടുംബങ്ങളെ ആസൂത്രിതമായി ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി ആരോപണം. ക്രൈസ്തവ മതത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടക്കുന്നതെന്നാണ് വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്.
ആലപ്പുഴ നഗരത്തിൽ കുറച്ചു നാളുകളായി ഒട്ടേറെ ഹൈന്ദവ കുടുംബങ്ങളെ ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഹൈന്ദവ സംഘടനകൾ പറയുന്നത്. ക്രൈസ്തവ മതത്തിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത മതപരിവർത്തനത്തിനെതിരെ വിഎച്ച്പി, എസ്എൻഡിപി എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ആറാട്ടുവഴിയിൽ വൻ തുക നൽകി പ്രലോഭിപ്പിച്ചാണ് ഹിന്ദു കുടുംബത്തെ ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്തത്.

ആലപ്പുഴയിൽ...
ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് ക്രൈസ്തവ മതത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ ആസൂത്രിത മതപരിവർത്തനം നടക്കുന്നത്.

പലവിധത്തിൽ...
മോശം സാഹചര്യത്തിൽ കഴിയുന്ന ഹൈന്ദവ കുടുംബങ്ങളെയാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ക്രൈസ്തവരായാൽ വൻ തുക നൽകാമെന്നും വാഗ്ദാനമുണ്ടത്രേ.

അമിത മദ്യപാനം...
നഗരത്തോട് ചേർന്ന ആറാട്ടുവഴി ഭാഗത്തെ ഒരു ഹൈന്ദവ കുടുംബത്തെ ഗൃഹനാഥന്റെ അമിത മദ്യപാനം മുതലെടുത്താണ് ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്തതെന്നാണ് ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്.

പണവും....
സാമ്പത്തിക നില മോശമായ ഹൈന്ദവ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെന്ന വ്യാജേന വൻ തുക നൽകിയും മതപരിവർത്തനം നടത്തുന്നുണ്ട്.

അമ്മയെ പുറത്താക്കിയെന്ന്...
ക്രൈസ്തവ മതത്തിലെ ഒരു വിഭാഗത്തിന്റെ സ്വാധീനത്താൽ മതപരിവർത്തനത്തിന് തയ്യാറായ ഹൈന്ദവ കുടുംബത്തിലെ മകൻ അമ്മയെ പുറത്താക്കിയതായും പരാതി ഉയർന്നിട്ടുണ്ട്. മകന്റെ മതപരിവർത്തനത്തെ
എതിർത്തതിനാലാണ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് ആരോപണം.

ജാഗ്രത വേണമെന്ന്...
ഇത്തരം ആസൂത്രിത മതപരിവർത്തന പ്രവർത്തനങ്ങൾക്കെതിരെ ഹൈന്ദവ മതവിശ്വാസികൾ ജാഗരൂഗരായിരിക്കണമെന്ന് വിഎച്ച്പി ആഹ്വാനം ചെയ്തു.

പ്രതിഷേധം...
ക്രൈസ്തവ മതത്തിലെ ഒരു വിഭാഗം നടത്തുന്ന ആസൂത്രിത മതപരിവർത്തനത്തിനെതിരെ വിഎച്ച്പി, എസ്എൻഡിപി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications