യുവതികള്‍ മലചവിട്ടി! വ്യാഴാഴ്ച സംസ്ഥാന വ്യപക ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മ സമിതി
ശബരിമലയില്‍ യുവതികള്‍ കയറിയ പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. ഇന്ന് പുലര്‍ച്ചയോടെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. ആചാരലംഘനം നടത്തിയെന്നാരോപിച്ച് തന്ത്രി ശബരിമല നട അടയ്ച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു.
കറുത്ത ദിനം എന്നാണ് ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കടകളടച്ചും ആക്രമണങ്ങള്‍ അഴിച്ച് വിട്ടും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്.

ഇന്ന് പുലര്‍ച്ചയോടെ
ഇന്ന് പുലര്‍ച്ചയാണ് ബിന്ദു കല്ല്യാണിയും കനക ദുര്‍ഗയും പോലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.ഇരുവരും ദര്‍ശനം നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ മാത്രമാണ് യുവതികളുടെ 'ചരിത്ര' പ്രവേശനം പ്രതിഷേധകരുള്‍പ്പെടെയുള്ളവര്‍ അറിഞ്ഞത്.

നട അടച്ച് ശുദ്ധിക്രിയ
യുവതീപ്രവേശനം നടന്നെന്ന് സ്ഥിരീകരിച്ചതോടെ നട അടയ്ക്കുകയും ശുദ്ധക്രിയ നടത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട ശുദ്ധക്രിയയ്ക്ക് ശേഷമാണ് വീണ്ടും നട തുറന്നത്. അതേമയം യുവതീ പ്രവേശനത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധകന്‍ പിള്ളയുടെ പ്രതികരണം.

ബിജെപി നേതാക്കളുടെ പ്രതികരണം
അതേസമയം സ്ത്രീകളെ പ്രവേശിപ്പിച്ച നടപടി തീക്കളിയാണെന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് പികെ ശശികലയുടെ പ്രതികരണം. പുലര്‍ച്ചെ സ്ത്രീകളെ എത്തിച്ചത് ഭീരുത്വമാണെന്നും ധൈര്യമുണ്ടെങ്കില്‍ വെളിച്ചത്ത് ശബരിമലയിലെത്താന്‍ സ്ത്രീകളെ വെല്ലുവിളിക്കികയുമായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തത്.

പിന്നോട്ടടിച്ച് ബിജെപി
അതിനിടെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കടകള്‍ അടപ്പിച്ച് വ്യാപക ആക്രമങ്ങളാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

ആറാം ഹര്‍ത്താല്‍ ഇല്ല
ആക്രമണങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നാളെ ഹര്‍ത്താല്‍ ഉണ്ടോയെന്ന അന്വേഷണം വ്യാപകമായി ഉയരുന്നുണ്ടെങ്കിലും 'ആറാം' ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ഇതുവരെ തുനിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ആശങ്ക
എന്തിനും ഏതിനും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി കുടുങ്ങിയ സാഹചര്യത്തില്‍ വീണ്ടുമൊരു ഹര്‍ത്താല്‍ വേണമോയെന്ന ആശങ്കയാണ് ബിജെപി നേതൃത്വത്തിനുള്ളത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പേരില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു

സഹകരിക്കില്ല
അതേസമയം ബിജെപിയുടെ അനാവശ്യ ഹര്‍ത്താലിനെതിരെ നേരത്തേ കച്ചവടക്കാര്‍ രംഗത്തെത്തിയിരുന്നു. വ്യാപാര വ്യവസായ മേഖലയും ടൂറിസം മേഖലയയും ഡോക്ടറിടെ സംഘടനയായ ഐഎംഎയും അനാവശ്യ മിന്നല്‍ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തിരുമാനം
ശബരിമല സമരം തുടങ്ങി 68 ദിവസത്തിനുള്ളില്‍ അഞ്ച് ഹര്‍ത്താലുകള്‍ നടത്തിയ ബിജെപി ഇതോടെ മറ്റൊരു ഹര്‍ത്താല്‍ കൂടെ നടത്തേണ്ടെന്ന് തിരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം.

നാളെ ഹര്‍ത്താല്‍
അതേസമയം യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് വ്യക്തമാക്കിയിട്ടുണ്ട്.ശബരിമല കര്‍മ്മ സമിതിയും നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications