Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് നിമിഷവും ജയിലില്‍ അടയ്ക്കുമെന്ന് പ്രതീഷ് വിശ്വനാഥ്! ഫേസ്ബുക്ക് കുറിപ്പ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശഅവനാഥിനെ റിമാന്‍റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. എന്നാല്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് പ്രതീഷ്. മുഖ്യമന്ത്രിക്കെതിരെ കേസുകൊടുത്തതിന് പ്രതികാര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചെന്നും പ്രതീഷ് കുറിച്ചു. പ്രതീഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

prathuv22-1548390681.jp

"അസുഖം കുറഞ്ഞു വരുന്നു .മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട് .... പോലീസിന്റെ ആവശ്യത്തെ തുടർന്ന് മനീതികളെ തടഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനം ആണ് എന്ന് പറഞ്ഞു എന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട് ... ഏതു സമയത്തും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കപ്പെടാം ... ഹിന്ദു സമൂഹത്തിന്റെ സ്വംഭിമാനത്തിനും അയ്യപ്പസ്വാമിയുടെ ആചാരസംരക്ഷണത്തിനും വേണ്ടി എത്ര തവണ ജയിലിൽ അടയ്ക്കപ്പെട്ടാലും പോരാട്ടം തുടരും ...എന്നുവരെ.

ജീവനുണ്ടോ അന്നുവരെ യുദ്ധഭൂമിയിൽ ഉണ്ടാകും ... എന്നുവരെ യുദ്ധഭൂമിയിൽ ഉണ്ടോ അന്ന് വരെ ഹിന്ദു സമൂഹത്തെ തോൽക്കാൻ അനുവദിക്കില്ല ... എല്ലാവരുടെയും പ്രാർഥനക്കും പിന്തുണക്കും വിമർശനങ്ങൾക്കും നന്ദി
സ്വാമിശരണം"

പ്രതീഷ് വിശ്വനാഥ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+