ലീഗ് ഇടതുപക്ഷത്തേക്ക് പോയേക്കാം... എല്‍ഡിഎഫ് 25 വര്‍ഷം ഭരിച്ചേക്കും; ഹിന്ദു പാര്‍ലമെന്റ് പിന്തുണ യുഡിഎഫിന്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന സര്‍വ്വേ ഫലങ്ങള്‍. ഒട്ടേറ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടും ജനം ഇടതുപക്ഷത്തെ തന്നെ സ്വീകരിച്ച കാഴ്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടിരുന്നു. സമാനമായ സാഹചര്യം തന്നെയാകും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുമുണ്ടാകുക എന്നാണ് സര്‍വ്വെകളിലെ സൂചനകള്‍. ഈ സാഹചര്യത്തില്‍ ഹിന്ദു പാര്‍ലമെന്റ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. അതിനുള്ള കാരണവും അവര്‍ നിരത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍

പിന്തുണ യുഡിഎഫിന്
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു എന്ന് ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷത്തിന് തുടര്‍ച്ചയായി ഭരണം കിട്ടുന്നതിനോട് യോജിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. ചെയര്മാന് കെകെ ഹരി, വൈസ് പ്രസിഡന്റ് എംഇ പരമേശ്വരന്, സംസ്ഥാന സെക്രട്ടറി സിപി സുഗതന് എന്നിവര്‍ സംബന്ധിച്ചു.

ബിജെപിയുടെ ആ നിലപാട് ശരിയല്ല
ബിജെപിയുടെ നിലപാടിനോട് യോജിക്കാനാകില്ല. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാലും കുറച്ച് സീറ്റ് തങ്ങള്‍ക്ക് കിട്ടിയാല്‍ മതി എന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയുടെ നീക്കം ഇടതുപക്ഷത്തെ സഹായിക്കുന്നതാണെന്നും ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു.

എന്തുകൊണ്ട് ഈ തീരുമാനം
യുഡിഎഫ് തകര്‍ന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ വിലക്കെടുക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. യുഡിഎഫ് തകരുകയും മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് പോകുകയും ചെയ്താല്‍ 25 വര്‍ഷം എല്‍ഡിഎഫ് ഭരണമാകും കേരളത്തിലുണ്ടാകുക. അതാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കാരണമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ പറഞ്ഞു.

പിസി ജോര്‍ജിനെ പിന്തുണയ്ക്കും
സംസ്ഥാനത്ത് ഉടനീളം യുഡിഎഫിനെയാണ് പിന്തുണയ്ക്കുക. എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പിസി ജോര്‍ജിനെ പിന്തുണയ്ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നേരത്തെ പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കാനും ഹിന്ദു പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. കാപ്പന് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്.

നേതാക്കളുടെ ആശങ്ക
തിരുവനന്തപുരത്ത് അടുത്തിടെ ഹിന്ദു പാര്‍ലമെന്റ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പിസി ജോര്‍ജും മാണി സി കാപ്പനും രമേശ് ചെന്നിത്തലയും ഇതില്‍ സംബന്ധിച്ചിരുന്നു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കുന്നത് ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ ആശങ്കയോടെയാണ് കാണുന്നത്.

ഗുരുവായൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കില്ല
അതേസമയം, ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഹിന്ദു പാര്‍ലമെന്റ് പിന്തുണയ്ക്കില്ല. പകരം ബിജെപി പിന്തുണയ്ക്കുന്ന ഡിഎസ്ജെപി സ്ഥാനാര്‍ഥിക്കാണ് പിന്തുണ. മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ആണ് ഇവിടെ യുഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത്. ഖാദര്‍ ജയിക്കണമെന്നാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications