ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തിനെതിരെ ഹിന്ദു സേവാ കേന്ദ്രം; ഹര്‍ജി ഇന്ന്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര കമ്പനി നല്കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടിയക്കെതിരെ ഹിന്ദു സേവാ കേന്ദ്രം. നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയത് എന്നാണ് ഹിന്ദു സേവാ കേന്ദ്രം ആരോപിക്കുന്നത്. 2021 ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്.
തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ദീപസ്തംഭത്തിന് സമീപം പരസ്യമായി ലേലം ചെയ്ത് വില്‍ക്കാനായിരുന്നു തീരുമാനം. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു. ഡിസംബര്‍ 18നായിരുന്നു ലേലം. ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍ 5000 രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

15 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് അടിസ്ഥാന വിലയിട്ട വാഹനം 15,10, 000 രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് ലേലം വിളിച്ചത്. വാഹനത്തിന് 21 ലക്ഷം രൂപ വരെ നല്കാന് തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്ന നിലപാടുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി. ഇതിന് പിന്നാലെ ലേലം വിളിച്ച മഹീന്ദ്ര ഥാര്‍ ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമല്‍ മുഹമ്മദ് രംഗത്തെത്തി. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാല്‍ വാഹനം കൈമാറാനാകില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നതെന്ന് അമല്‍ മുഹമ്മദ് പറയുന്നു.

അതേസമയം ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്മാന് നല്കുന്ന വിശദീകരണം. അമല്‍ മുഹമ്മദിന് ഥാര്‍ നല്‍കാതെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ ബി മോഹന്‍ദാസ് പറഞ്ഞിരുന്നു. അമല്‍ മുഹമ്മദിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ പിതാവിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത് എന്നതിനാല്‍ 15 ലക്ഷം രൂപയ്ക്കായിരുന്നു അമല്‍ ലേലം ഉറപ്പിച്ചത്. എന്നാല്‍ 21 ലക്ഷം വരെ ലഭിച്ചേക്കാവുന്ന ഥാര്‍ കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ ഉറപ്പിച്ചതോടെയാണ് ദേവസ്വം അധികൃതര്‍ നിലപാട് പുനപരിശോധിക്കണമെന്ന നിലപാടെടുത്തത്. എന്നാല്‍ പിന്നീട് അമലിന് തന്നെ ഥാര്‍ നല്‍കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന് എസ്.യു.വി ഥാറാണ് സമര്‍പ്പിച്ചിരുന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന് ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.
Recommended Video

വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് ഈ വാഹനം. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications