കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തിനെതിരെ ഹിന്ദു സേവാ കേന്ദ്രം; ഹര്‍ജി ഇന്ന്

Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര കമ്പനി നല്‍കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടിയക്കെതിരെ ഹിന്ദു സേവാ കേന്ദ്രം. നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയത് എന്നാണ് ഹിന്ദു സേവാ കേന്ദ്രം ആരോപിക്കുന്നത്. 2021 ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്.

തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ദീപസ്തംഭത്തിന് സമീപം പരസ്യമായി ലേലം ചെയ്ത് വില്‍ക്കാനായിരുന്നു തീരുമാനം. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു. ഡിസംബര്‍ 18നായിരുന്നു ലേലം. ദേവസ്വം ബോര്‍ഡ് പിന്നീട് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാല്‍ 5000 രൂപയില്‍ കൂടുതലുളള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

80 ഓളം സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കും; ബിജെപിയുടെ തന്ത്രം ഇങ്ങനെ80 ഓളം സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കും; ബിജെപിയുടെ തന്ത്രം ഇങ്ങനെ

1

15 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് അടിസ്ഥാന വിലയിട്ട വാഹനം 15,10, 000 രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് ലേലം വിളിച്ചത്. വാഹനത്തിന് 21 ലക്ഷം രൂപ വരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്ന നിലപാടുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തി. ഇതിന് പിന്നാലെ ലേലം വിളിച്ച മഹീന്ദ്ര ഥാര്‍ ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമല്‍ മുഹമ്മദ് രംഗത്തെത്തി. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാല്‍ വാഹനം കൈമാറാനാകില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നതെന്ന് അമല്‍ മുഹമ്മദ് പറയുന്നു.

2

അതേസമയം ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം. അമല്‍ മുഹമ്മദിന് ഥാര്‍ നല്‍കാതെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞിരുന്നു. അമല്‍ മുഹമ്മദിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ പിതാവിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

3

ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത് എന്നതിനാല്‍ 15 ലക്ഷം രൂപയ്ക്കായിരുന്നു അമല്‍ ലേലം ഉറപ്പിച്ചത്. എന്നാല്‍ 21 ലക്ഷം വരെ ലഭിച്ചേക്കാവുന്ന ഥാര്‍ കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ ഉറപ്പിച്ചതോടെയാണ് ദേവസ്വം അധികൃതര്‍ നിലപാട് പുനപരിശോധിക്കണമെന്ന നിലപാടെടുത്തത്. എന്നാല്‍ പിന്നീട് അമലിന് തന്നെ ഥാര്‍ നല്‍കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നു. ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാറാണ് സമര്‍പ്പിച്ചിരുന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

Recommended Video

cmsvideo
മുളവടിയിൽ 4 പേർ ചുമന്ന് മല കയറുന്ന അജയ് ദേവ്ഗൺ | Oneindia Malayalam
4

വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് ഈ വാഹനം. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

English summary
Hindu Seva Kendram protests against auction of Thar jeep donated by Mahindra Company to Guruvayoorappan at Guruvayur temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X