Get Updates
Get notified of breaking news, exclusive insights, and must-see stories!

''ദിലീപ് സാർ... സൂക്ഷിച്ചാൽ ദുഖിക്കേണ്ട'', ദിലീപിന്റെ മകൾ മീനാക്ഷിക്കെതിരെ വിദ്വേഷ പ്രചാരണം

കൊച്ചി: നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ താരമാണ്. മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് വലിയ ഫോളോവേഴ്‌സ് ഉണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്

അതിനിടെ മീനാക്ഷിയുടെ ഒരു ചിത്രത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയാണ്. ശബരിമല വിവാദ കാലത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ ഹിന്ദു സേവാ കേന്ദ്രം നേതാവ് ശ്രീരാജ് പണിക്കര്‍ ആണ് വിദ്വേഷ പ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

1

ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറിയെന്ന് പറയുന്ന ശ്രീരാജ് പണിക്കര്‍ കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ ഒരു ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചത്. കാവ്യാ മാധവന്‍ ഫാന്‍സ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തില്‍ മീനാക്ഷിക്കൊപ്പമുളളത് നാദിര്‍ഷയുടെ ബന്ധുവായ യുവാവ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

2

അതിന്റെ ചുവട് പിടിച്ചാണ് മീനാക്ഷിക്കെതിരെയുളള വിദ്വേഷ പ്രചാരണം. ഈ ചിത്രത്തിനൊപ്പം നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പം നാദിര്‍ഷായുടെ സഹോദരന്റെ മകന്‍.. ''ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം'' എന്നാണ് ശ്രീരാജ് കൈമള്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

3

ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചിരുന്നത്. മിക്കവയും വിദ്വേഷപരമായ പ്രതികരണങ്ങള്‍ തന്നെ ആയിരുന്നു. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ പുതിയ പോസ്റ്റുമായും ശ്രീരാജ് കൈമള്‍ രംഗത്ത് വന്നിട്ടുണ്ട്. വീണ്ടും മീനാക്ഷിയുടെ ചിത്രം പങ്ക് വെച്ച് കൊണ്ടുളളതാണ് പോസ്റ്റ്. പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരിയതല്ലെന്നാണ് ഇയാൾ പുതിയ പോസ്റ്റിൽ പറയുന്നത്.

4

ശ്രീരാജ് കൈമളിന്റെ പുതിയ കുറിപ്പ് ഇങ്ങനെ ആണ്: "വാർത്ത വൈറൽ ആയതോടെ ചലച്ചിത്ര താരം ദിലീപിന്റെ മകളും നദിർഷായുടെ അനിയന്റെ മകനും ചേർന്ന് നിൽക്കുന്ന ചിത്രം ഞാൻ ഡിലീറ്റ് ചെയ്തു തടിയൂരി" എന്ന് ചില നാലാം കിട ചാനലുകൾ റിപ്പോർട് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.. സത്യം അതല്ല.... ഞാൻ ചിലത് പോസ്റ്റ്‌ ചെയ്യും.. അതിലും പ്രധാന്യം അർഹിക്കുന്ന പോസ്റ്റ്‌ അതെ സമയം കണ്ടാൽ പഴയത് ഡിലീറ്റ് ചെയ്ത് പുതിയത് പോസ്റ്റ്‌ ചെയ്യും..

5

എന്തായാലും ഒരു അപഖ്യാതി വന്ന സ്ഥിതിക്ക് ഇത് ഇവിടെ കിടന്നോട്ട്... ദിലീപ് സാർ.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട... കേരളത്തിലെ ഫ്രണ്ട്ഷിപ്.... പ്രണയം എല്ലാത്തിന്റെയും പുറകിൽ ഇപ്പോൾ അജണ്ടകൾ ഉള്ളത് കൊണ്ട് ഇതൊക്കെ നോട്ട് ചെയ്യും.... വെറുതെ സ്ക്രോൾ ചെയ്ത് കളയാനും മാത്രമുള്ള പ്രബുദ്ധത എനിക്കില്ല....'' എന്നാണ് പോസ്റ്റ്.

ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
    ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+