വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: തന്റെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് സിനിമ താരം സുരേഷ് ഗോപി രംഗത്ത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആയിരുന്നു സുരേഷ് ഗോപി തന്റെ ഹിന്ദുത്വ നിലപാട് വ്യക്തമാക്കിയത്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അവിടത്തെ ഹിന്ദു സമൂഹം മനസ്സുവയ്ക്കണം എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. ഹിന്ദുക്കള്‍ ഒരുമിച്ച് നിന്നാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞം നിവാസികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ആയിരുന്നു വേദി. പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ കെ ചന്ദ്രിക, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ ആരും പ്രതികരിച്ചില്ല.
ഹിന്ദുത്വ നിലപാടുകളോടാണ് തനിക്ക് താത്പര്യം എന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയോടാണ് തന്റെ രാഷ്ട്രീയ ചായ് വ് എന്നും താരം പറഞ്ഞിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ ആരാധകനാണ് സുരേഷ് ഗോപി. മോദി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകും എന്നാണ് അദ്ദേഹം മുമ്പ് പറഞ്ഞത്. തന്റെ സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് താന്‍ ബിജെപിയോട് കൂടുതല്‍ അടുത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications