ഹിന്ദുക്കള്‍ ഖാന്മാരുടെ സിനിമ കാണരുതെന്ന് സാധ്വി പ്രാചി ആര്യ
ഹിന്ദുക്കള്‍ ബോളിവുഡിലെ 3ന് ഖാന്‍മാരുടെയും സിനിമ കാണാന്‍ പാടില്ലെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി ആര്യ രംഗത്ത്. ഇവര്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നു എന്നാണ് സാധ്വി പ്രാചി ആര്യയുടെ കണ്ടെത്തല്‍. കൂടാതെ രാഹുല്‍ ഗാന്ധി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി വിവാഹം ചെയ്യണമെന്നാണ് സാധ്വിയുടെ മറ്റൊരാവശ്യം. ഡോറാഡൂണില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുക്കവെയാണ് സാധ്വി ഇത്തരത്തിലൊരു പരമാര്‍ശം നടത്തിയത്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ഖാന്‍, അമീര്‍ഖാന്‍ എന്നിവരെയാണ് ബോളിവുഡില്‍ ത്രിനായകന്മാര്‍ എന്നു പറയുന്നത്. കുട്ടികള്‍ ഇവരുടെ സിനിമകള്‍ കണ്ടാല്‍ അവരുടെ സംസ്‌ക്കാരം നഷ്ടപ്പെടും എന്നും കുട്ടികളില്‍ ലൗ ജിഹാദ് ചിന്ത ഉണ്ടാകുമെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ഈ ലീവ് കോണ്‍ഗ്രസസിനെ കാര്യമായി ബാധിക്കുമെന്നും സാധ്വി പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും ഹിന്ദുക്കള്‍ക്ക് ജനസംഖ്യ കൂടുല്‍ ഉണ്ടാവേണ്ടത് അത്യാവശ്യകാര്യമാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ സാധ്വി മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാണെന്ന് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു












Click it and Unblock the Notifications