കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഇല്ലെങ്കില്‍ ഹിന്ദുസ്ഥാന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ

Google Oneindia Malayalam News

ജയ്പൂര്‍: ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ഹിന്ദുസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. കേവലം ഒരു സംഘടന മാത്രമല്ല ആര്‍എസ്എസ്. രാജ്യത്തേയും ലോകത്തേയും മാറ്റാന്‍ ശക്തിയുള്ള ഒരു വിപ്ലവമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരെടുത്ത് പറയാതെ കോണ്‍ഗ്രസിനെതിരെ സതീഷ് പൂനിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!

ചരിത്രത്തെ മറച്ചുവെക്കാനോ പരിമിതപ്പെടുത്താനോ സാധിക്കില്ല. ആരാണ് ഈ രാജ്യത്തെ വിഭജിച്ചത്. മുഗളരുമായും ബ്രിട്ടീഷുകാരുമായും ഇടപാടുകള്‍ നടത്തിയത് ആരാണ്. ബാബരി മസ്ജിന്‍റെ പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ആരാണ് രാമക്ഷേത്രം പൊളിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ ജനാധിപത്യം സുരക്ഷിതമാണെന്നും രാഷ്ട്രം അതിന്‍റെ ആത്മാഭിമാനത്തിന്‍റെ ഉന്നതിയില്‍ ലോക ഭൂപടത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണെന്നും പൂനിയ അഭിപ്രായപ്പെട്ടു.

 rss

ഈ വര്‍ഷം ആദ്യം അന്തരിച്ച മദന്‍ലാല്‍ സൈനിയുടെ പകരക്കാരനായിട്ടാണ് സതീഷ് പൂനിയയയെ രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷനായി ബിജെപി നിയമിച്ചത്. ചുരു ജില്ലയിലെ രാജ്ഗഡ് സ്വദേശിയായ പൂനിയ കുട്ടിക്കാലം മുതൽ ആർ‌എസ്‌എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. രാജസ്ഥാനില്‍ 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സതീഷ് പൂനിയക്ക് സാധിച്ചിരുന്നു. രാജസ്ഥാനിലെ സംസ്ഥാന അധ്യക്ഷനാവുന്ന ആദ്യ ജാട്ട് സമുദായക്കാരന്‍ കൂടിയാണ് സതീഷ് പൂനിയ

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂനിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

 കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക് കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക്

English summary
Hindustan cannot survive without the RSS: Satish Poonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X