• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി'; ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ

തിരുവനന്തപുരം; ഡിസംബർ എത്തിയതോടെ ക്രിസ്തുമസിനെ വരവേൽവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ജാതി മത ഭേദമന്യേ വീടുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞ് കഴിഞ്ഞു. എന്നാൽ ഇക്കുറി ഹിന്ദു ഭവനങ്ങളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നാണ് ഹിന്ദുത്വവാദികളുടെ ആഹ്വാനം.

cmsvideo
  Hindutva groups asks to boycott Christmas star | Oneindia Malayalam

  നക്ഷത്രത്തിന് പകരം മകര നക്ഷത്രങ്ങളാണെത്ര തൂക്കേണ്ടത്. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

  ഹിന്ദുത്വ ഗ്രൂപ്പുകളിൽ

  ഹിന്ദുത്വ ഗ്രൂപ്പുകളിൽ

  വീടുകളിൽ തൂക്കുന്നതിനായി തയ്യാറാക്കിയ മകര നക്ഷത്രത്തിന്റെ ചിത്രത്തോടെയാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രചരണം കൊഴുപ്പിക്കുന്നത്. കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകളുടേതാണ് ആഹ്വാനം. മകര നക്ഷത്രം എവിടെ ലഭിക്കുമെന്നും ആരെയാണ് ബന്ധപ്പെടേണ്ടതെന്നും ഉൾപ്പെടയുള്ള വിവരങ്ങൾ സഹിതമാണ് പ്രചരണം.

  മകര നക്ഷത്രങ്ങൾ ഉയരട്ടെ

  മകര നക്ഷത്രങ്ങൾ ഉയരട്ടെ

  'ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍', എന്ന കുറിപ്പോടെയാണ് പോസ്റ്റ് പ്രചരക്കുന്നത്.

  അനുകൂലിച്ചും പ്രതികൂലിച്ചും

  അനുകൂലിച്ചും പ്രതികൂലിച്ചും

  അതേസമയം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിലർ നല്ല ആശയമാണെന്നും മകര നക്ഷത്രത്തിന്റെ വിലയെന്തെന്നും തേടുമ്പോൾ ഇത് കേരളമാണെന്നും ഇവിടെ ഇത്തരം വർഗീയ പ്രചരണങ്ങളൊന്നും വിലപോകില്ലെന്നും ചിലർ കുറിക്കുന്നു.ചില കമന്റുകൾ ഇങ്ങനെ

  ഞങ്ങൾ മലയാളികൾക്ക്

  ഞങ്ങൾ മലയാളികൾക്ക്

  'വർണ വെറി മൂത്താൽ ഇങ്ങിനെയും ഓരോന്ന് അവതരിക്കും. ഞങ്ങൾ മലയാളികൾക്ക് ഓണവും ക്രിസ്മസും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കണം. ബീഫും സാമ്പാറും ബിരിയാണിയും കഴിക്കണം. കൈലിമുണ്ടും കാവിമുണ്ടും വെള്ള മുണ്ടും ഉടുക്കണം.

  പോയി തരത്തിൽ കളി'

  ആവശ്യം ഇല്ല

  ആവശ്യം ഇല്ല

  ക്രിസ്മസ് ആയിട്ട് ഇത്രേം കാലോം എന്റെ വീട്ടിൽ star ആ തൂക്കിയത്. ഇപ്പോൾ ഈ മകരനച്ചത്രം എവിടുന്നു വന്നു. അതും ഹിന്ദുവിന്റെ വീട്ടിൽ മാത്രം തൂക്കാൻ . അമ്പലത്തിൽ പോയി ഭജന കൂടി അവിടുന്നു പ്രസാദവും കഴിച്ച്. അവിടുന്നു ഇറങ്ങി വീട്ടിൽ വന്ന് . പുൽക്കൂട് ഉണ്ടാക്കിയിട്ടുള്ള നമ്മക്ക് ഇന്ന് മുളച്ച ഹിന്ദുവിന് മാത്രം ഉള്ള ഈ സാധനതിന്റെ ആവശ്യം ഇല്ല, മറ്റൊരാൾ കമന്റ് ചെയ്തു.

  വർഗീയ ഉണ്ടാക്കാൻ

  വർഗീയ ഉണ്ടാക്കാൻ

  'കാര്യം ഇത്രം ഒള്ളു. ക്രിസ്മസിന് എല്ലാ മനുഷ്യരും star തൂക്കുന്നത് കണ്ടപ്പോൾ അത് സഹിക്കാൻ ഒട്ടും പറ്റാത്ത ഏതോ ഒരുത്തൽ കണ്ടുപിടിച്ചോണ്ട് വന്നതാണ് ഈ സാധനം .... ഇവന്റെയൊക്കെ സൂക്കേട് ചില്ലറയാണോന്ന് നോക്ക്. നാട്ടിൽ വർഗീയത ഉണ്ടാക്കാനായിട്ട്'

  ഇത് കേരളമാണ് ചേട്ടാ

  ഇത് കേരളമാണ് ചേട്ടാ

  എന്റെ പൊന്നു ചേട്ടായി നിങ്ങൾ എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത് ഇത് കേരളമാണ് ഇവിടെ ജാതിയില്ല മതമില്ല ഒന്നുമില്ല എല്ലാവരും പരസ്പരം സ്നേഹിക്കുന്ന കേരളം ആണിത് അതിനിടക്ക് തേങ്ങ കച്ചവടം മാങ്ങ കച്ചവടം എന്ന് പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വന്നേക്ക് അല്ലേ ഒരു ഇന്ദു വീട്ടിൽ ക്രിസ്മസ് സ്റ്റാർ തൂക്കിയാൽ അത് സ്നേഹത്തിന്റെ ഒരു സ്റ്റാർ ആണ് പരസ്പര ഐക്യത്തിനും സ്റ്റാറാണ് തിരിച്ച് അവരുടെ ഒരു പരിപാടി വന്നാൽ അതേപോലെതന്നെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സ്നേഹിച്ചു കഴിയുന്ന നാടാണിത് അതിനിടയ്ക്ക് വർഗീയത കൊണ്ട് വരല്ലേ, മറ്റൊരാൾ കമന്റിൽ പറയുന്നു.

  കേക്ക് വേണ്ട, അരവണ മതിയെന്ന്

  കേക്ക് വേണ്ട, അരവണ മതിയെന്ന്

  അതേസമയം ക്രിസ്തുമസ് കേക്കിന് പകരം അരവണ പായസം വിളമ്പണമെന്നും ചാണകം തെളിയ്ക്കണമെന്നും ഉള്ളി വിതരണം ചെയ്യണമെന്നതടക്കുമുള്ള പരിഹാസ രൂപേണയുള്ള കമന്റുകളും ധാരാളമായി പോസ്റ്റിന് കീഴിൽ വരുന്നുണഅട്.

  ധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും, സഭാ ചരിത്രത്തിൽ ആദ്യം

  യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും

  English summary
  Hindutwa group asks to boycott Christmas star and ask to hang makara nakshathram in hindu families
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X