എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾക്ക് നിരോധിത സംഘടനയുമായി ബന്ധം? അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയിൽ വെച്ച് എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കളിയിക്കാവിളയിൽ വെച്ച് എസ്ഐ വിൽസൺ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ നിരോധിത സംഘടനയായ നാഷണൽ ലീഗാണെന്ന് സംശയം. ചെന്നൈയിൽ നിന്നെത്തിയ പ്രതികളായ അബ്ദുൾ ഷമീർ, തൌഫീഖ് എന്നിവർ സംഘടനാംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട അൽ ഉലമയുടെ പുതിയ രൂപമാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ്.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു സംഘം കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന ഇവരുടെ പക്കൽ ആയുധങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്കും വിവരം ലഭിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. വെടിയേറ്റ വിൽസൺ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞിരുന്നു.
എന്നാൽ തിരിച്ചറിഞ്ഞ രണ്ടുപേരും കൊലക്കേസിലെ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തൌഫീഖ് കന്യകുമാരിയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും അബ്ദുൾ സമീർ ചെന്നൈയിൽ ഹിന്ദു സംഘടനാ നേതാവിനെ വധിച്ച കേസിലും പ്രതിയാണ്. കേസിൽ കേരള- തമിഴ്നാട് പോലീസ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications