Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയും മത്സരിക്കും, മന്ത്രി അനില്‍കുമാറിനെ തറപറ്റിയ്ക്കാന്‍!

മലപ്പുറം: റിമ കല്ലിങ്കല്‍ കൊച്ചി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് കേട്ടത്. ഇതിനു പിന്നാലെയിതാ നമ്മുടെ കലാഭവന്‍ മണി ചേട്ടനും സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള വാര്‍ത്തയാണ് കേള്‍ക്കുന്നത്. സിനിമാക്കാര്‍ക്കെല്ലാം ഇതെന്തുപ്പറ്റി, കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള പരിപാടിയാണോ?

കലാഭവന്‍ മണിയും സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. മന്ത്രി അനില്‍ കുമാറിന് കലാഭവന്‍ മണി പാരയാകുമെന്നാണ് ചില സംസാരം. മറ്റൊന്നുമല്ല, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണത്രേ കലാഭവന്‍ മണി മത്സരിക്കാന്‍ പോകുന്നത്. എപി അനില്‍കുമാറാണ് ഇപ്പോള്‍ വണ്ടൂരിന്റെ ജനപ്രതിനിധി. കലാഭവന്‍ മണി മത്സരിക്കുകയാണെങ്കില്‍ അനികുമാറിന് വലിയൊരു തിരിച്ചടിയായേക്കും...

കലാഭവന്‍ മണി രാഷ്ട്രീയത്തിലേക്കോ?

കലാഭവന്‍ മണി രാഷ്ട്രീയത്തിലേക്കോ?

ചലച്ചിത്ര താരങ്ങള്‍ക്കൊക്കെ രാഷ്ട്രീയ ഭ്രാന്ത് കൂടിയിട്ടുണ്ടോയെന്നു സംശയമില്ലാതില്ല. കലാഭവന്‍ മണിയെ രാഷ്ട്രീയത്തിലേക്കിറക്കി കളിക്കാനുള്ള സിപിഎമ്മിന്റെ കളി നടക്കുമോ എന്നു കണ്ടറിയാമെന്നാണ് പൊതു സംസാരം.

സിപിഎം സ്ഥാനാര്‍ത്ഥി

സിപിഎം സ്ഥാനാര്‍ത്ഥി

കലാഭവന്‍ മണിയും സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സിപിഎമ്മിന്റെ തുറുപ്പു ചീട്ടോ?

സിപിഎമ്മിന്റെ തുറുപ്പു ചീട്ടോ?

കലാഭവന്‍ മണി മത്സരിക്കുകയാണെങ്കില്‍ വിജയിക്കുമെന്നുറപ്പാണ്. മണി വണ്ടൂരിന്റെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

അനില്‍ കുമാറിനെ കടത്തിവെട്ടുമോ?

അനില്‍ കുമാറിനെ കടത്തിവെട്ടുമോ?

എപി അനില്‍കുമാറാണ് ഇപ്പോള്‍ വണ്ടൂരിന്റെ ജനപ്രതിനിധി. കലാഭവന്‍ മണി മത്സരിക്കുകയാണെങ്കില്‍ അനില്‍ കുമാറിന് തിരിച്ചടിയായേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,919 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍കുമാര്‍ വണ്ടൂരില്‍ നിന്നും വിജയിച്ചത്.

മണ്ഡലം പിടിച്ചെടുക്കുമോ?

മണ്ഡലം പിടിച്ചെടുക്കുമോ?

മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ജനപ്രിയനായ ഒരാളെ നിര്‍ത്തി മത്സരിപ്പിച്ചാല്‍ മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

സിപിഎം അനുഭാവി

സിപിഎം അനുഭാവി

കലാഭവന്‍ മണി ഒരു സിപിഎം അനുഭാവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സീറ്റ് അനുവദിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കലാഭവന്‍ മണി പറഞ്ഞിട്ടുണ്ടെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക്

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക്

ഇത്തവണ ഒട്ടേറെ താരങ്ങള്‍ മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി, ജഗദീഷ്, സലിംകുമാര്‍, മുകേഷ് തുടങ്ങിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+