എല്‍ഡിഎഫ് കലാഭവന്‍ മണിയെ ഇറക്കും, മത്സരിക്കാമെന്ന് മണി!
തിരുവനന്തപുരം: അസുഖങ്ങള്‍ കാരണം തിരഞ്ഞെടുപ്പില്‍ നടന്‍ കലാഭവന്‍ മണിയെ ഇറക്കുന്നതില്‍ നിന്നും സിപിഎം പിന്തിരിഞ്ഞെന്നുള്ള അപവാദപ്രചരണങ്ങള്‍ കാറ്റില്‍ പറത്തി മണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സിപിഎം കൈയൊഴിഞ്ഞെങ്കില്‍ മണി മത്സരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കുമെന്നാണ് വിവരം.
മണി എല്‍ഡിഎഫിന്റെ കുന്നത്തുനാട് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് മണിയെ സമീപിച്ചു കഴിഞ്ഞു. എല്‍ഡിഎഫിന്റെ ആവശ്യം മണി അംഗീകരിച്ചെന്നും പറയുന്നുണ്ട്. ആരാധക ലക്ഷങ്ങളുള്ള മണിയെ രംഗത്തിറക്കി കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലം സ്വന്തമാക്കുകയെന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

നിലവില്‍ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുന്നത് യുഡിഎഫ് നേതാവ് വിപി സജീന്ദ്രനാണ്. ഇത്തവണയും സജീന്ദ്രനായിരിക്കും ആ മണ്ഡലത്തില്‍ നിന്നും മത്സരിക്കുക. മണി ഇറങ്ങുകയാണെങ്കില്‍ ഏറ്റുമുട്ടുന്നതും സജീന്ദ്രനുമായിട്ടായയിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8,732ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
മണിക്ക് ആരാധകര്‍ ഉള്ളതു കൊണ്ട് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് പ്രതികരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല.


Click it and Unblock the Notifications